Thu. Apr 25th, 2024
തിരുവനന്തപുരം:

വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ ട്രഷറി ഡയറക്ടർ ഉൾപ്പടെ ഉദ്യോഗസ്ഥർക്കെതിരെ നടപടി താക്കീതിലൊതുക്കി ധനവകുപ്പ്. ഡയറക്ടർ ചീഫ് കോർഡിനേറ്റർ ഉൾപ്പടെ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയ ധനവകുപ്പാണ് താക്കീതിലൊതുക്കുന്നത്. വഞ്ചിയൂർ ട്രഷറിയിൽ നിന്ന് ഒരു ഉദ്യോഗസ്ഥൻ 2.73 കോടി രൂപ തട്ടിച്ച കേസിലാണ് ധനവകുപ്പിന്റെ നടപടി.
അപൂർവ്വമായാണ് ട്രഷറി ഡയറക്ടർക്കെതിരെ താക്കീത് വരുന്നത്. ട്രഷറി തട്ടിപ്പ് കേസിൽ ഡയറക്ടർ എ എം ജാഫറിന്റെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് ധനകാര്യവകുപ്പ് നിയോഗിച്ച സമിതി കണ്ടെത്തിയത്. മേൽനോട്ടക്കുറവുണ്ടായി, തട്ടിപ്പിനെക്കുറിച്ച് സർക്കാരിനെയും പൊലീസിനെയും യഥാസമയം അറിയിച്ചില്ല, ജീവനക്കാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വീഴ്ച വന്നു. ഇത്രയും ഗൂരുതരവീഴ്ച വരുത്തിയ ഡയറക്ടർക്ക് പക്ഷെ താക്കീത് മാത്രം.

By Divya