Fri. Apr 26th, 2024

500 കോടിയുടെ കശുവണ്ടി ഇറക്കുമതിക്കേസിൽ പ്രതിയായ കെ.എ.രതീഷിന്റെ ഖാദി ബോർഡിലെ ശമ്പളം ഇരട്ടിയാക്കി സർക്കാർ. ഖാദി ബോർഡിലെ സെക്രട്ടറിയായ തന്റെ ശമ്പളം എൺപതിനായിരത്തിൽ നിന്നു മൂന്നു ലക്ഷമാക്കണമെന്നായിരുന്നു കെ.എ.രതീഷിന്റെ ആവശ്യം. ഡയറക്ടർ ബോർഡിലെ ചില അംഗങ്ങൾ എതിർത്തിട്ടും മന്ത്രി ഇ.പി ജയരാജന്റെ ശുപാർശയോടെയാണ് 1.72 ലക്ഷമായി ശമ്പളം ഉയർത്തിയത്. വൈസ് ചെയർമാൻ ശോഭനാ ജോർജും രതീഷിന്റെ ശമ്പള വർധനയെ എതിർത്ത് പരസ്യമായി രംഗത്തു വന്നിരുന്നു. തൊഴിലാളികൾക്കുള്ള ശമ്പളം പോലും നൽകാനാവാതെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴാണ് സെക്രട്ടറിയുടെ ശമ്പളം ഇരട്ടിയായി വർധിപ്പിക്കാനുള്ള തീരുമാനം.നേരത്തെ അഴിമതിക്കേസിൽ ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന്റേയും കെ.എ.രതീഷിന്റേയും സി.ബി.ഐ ആവശ്യപ്പെട്ട പ്രോസിക്യൂഷൻ അനുമതി സർക്കാർ നൽകിയിരുന്നില്ല.

By Divya