Fri. Mar 29th, 2024

ഒന്നരപതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് കൊച്ചി –മംഗളൂരു ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ യാഥാര്‍ഥ്യമായി. എഴായിരത്തി ഇരുന്നൂറ് കോടിരൂപയുടെ പദ്ധതി പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ‘ഒരു രാജ്യം ഒരു വാതക ശൃങ്കലയ്ക്കും’ മോദി തുടക്കമിട്ടു. തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കൊച്ചി മുതല്‍ മംഗളൂരുവരെ 450 കിലോമീറ്ററാണ് പൈപ്പ് ലൈന്‍ കടന്നുപോകുന്നത്
4200 കോടി രൂപ ചെലവില്‍ കൊച്ചി പുതുവൈപ്പില്‍ ദ്രവീകൃത പ്രകൃതിവാതക ടെര്‍മിനല്‍, 3000 കോടി രൂപ മുതല്‍ മുടക്കി കൊച്ചി മുതല്‍ മംഗളൂരുവരെ എട്ട് ജില്ലകളിലൂടെ ഭൂഗര്‍ഭ പൈപ്പ് ലൈന്‍. തടസങ്ങളെല്ലാം മറികടന്ന് ഗെയില്‍ യാഥാര്‍ഥ്യമായി . ‘ഒരു രാജ്യം ഒരു വാതകശൃങ്കല’യെന്ന വിപ്ലവത്തിലേക്കുള്ള  ചുവടുവയ്പ്പാണ് ഗെയില്‍ പദ്ധതിയെന്ന് പ്രധാനമന്ത്രി.

By Divya