തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ മറഡോണ
തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ മറഡോണ,pic(c); Facebook
Reading Time: < 1 minute
കൊച്ചി:

ലോക ഫുട്ബോൾ മാന്ത്രികൻ ഡീഗോ മറഡോണയുടെ സ്മരണകൾ പോസ്റ്ററിൽ പതിപ്പിച്ച് യുവ വോട്ടർമാരെ സ്വധീനിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. പലയിടത്തും ചുവരെഴുത്തിലും ഫ്ളക്സുകളിലും മറഡോണയുടെ മുഖം നിറഞ്ഞ് നിൽക്കുകയാണ്. കൊച്ചി നഗരസഭയിലെ 74 ഡിവിഷനിൽ മത്സരിക്കുന്ന വി വി പ്രവീൺ ശ്രദ്ധേയനാകുന്നതും മറഡോണയ്ക്കൊപ്പമുള്ള ചുവരെഴുത്തിലൂടെയാണ്.

തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ മറഡോണ
തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ മറഡോണ| pic(c);Times of India

എന്നാൽ ജില്ലയിലെ മറ്റു പലരും മറഡോണയുടെ അന്ത്യത്തിന് ശേഷമാണ് ഫ്ലക്സുകൾ സ്ഥാപിച്ചത്.  എന്നാൽ  ഫുട്ബോളിന്റെ കടുത്ത ആരാധകനായ വി വി പ്രവീൺ ചുവരെഴുതിയത് അദ്ദേഹം ജീവിച്ചിരുന്നപ്പോഴ് തന്നെയാണ്. മറഡോണ ഒരു ഇടതു പക്ഷ ഹൃദയമുള്ള ആളായതിനാൽ ആണ്  പ്രചരണച്ചുവരുകളിൽ അദ്ദേഹത്തെയും വരച്ചതെന്ന് വി വി പ്രവീൺ പറയുന്നു. ഫിഡൽ കാസ്ട്രോ, ചെഗുവേര തുടങ്ങിയ വിപ്ലവ നായകന്മാരുടെ സുഹൃത്ത് കൂടിയായിരുന്നു മറഡോണ. ഇത് പ്രചാരണത്തിന് കൂടുതൽ ഉണർവ് പകരും.

അതു കൊണ്ടാണ് മറഡോണയെ താൻ പ്രചരണ പോസ്റ്റുകളിൽ അദ്ദേഹത്തെ  ഉപയോഗിച്ചത്. പക്ഷേ അതിനിടയിൽ മറഡോണയുടെ മരണവാർത്ത തന്നെ ദു:ഖത്തിലാഴ്ത്തി – പ്രവീൺ പറയുന്നു. എന്തായാലും മറഡോണയ്ക്കൊപ്പമുള്ള പ്രവീണിൻറെ ചുവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും മറ്റും എറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഫുട്ബോൾ തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചവരാണ് കൂടുതലും മറഡോണയുടെ ഇതിഹാസ ചിത്രം വോട്ട് നേടാനായി ഉപയോഗിക്കുന്നത്. ഇത്  കൂടാതെ നിരവധി ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളിലും മറഡോണ ഇടം പിടിച്ചു കഴിഞ്ഞു.

Advertisement