Thu. Apr 25th, 2024
Yogi's UP Bring Anti- 'Love Jihad' Law As Guv Promulgates Ordinance
പട്ന:

ഉത്തർപ്രദേശിൽ നിയമവിരുദ്ധമായുള്ള മത പരിവർത്തനം അഥവാ ലവ് ജിഹാദിനെതിരെയുള്ള നിയമം എന്ന് ബിജെപി വിശേഷിപ്പിക്കുന്ന ഓർഡിനൻസിന് ഗവർണറും അംഗീകാരം നൽകി.

ഗവർണർ ആനന്ദി ബെൻ പട്ടേൽ ഓർഡിനൻസിൽ ഒപ്പുവെച്ചതോടെ ഇത് നിയമമായി മാറിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിസഭാ ഈ നിയമത്തിനു അംഗീകാരം നൽകിയത്.

നിർബന്ധിത മതപരിവർത്തത്തിനു ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവും 15000 രൂപ പിഴ ലഭിക്കാവുന്ന തരത്തിലുള്ള നിയമനിർമ്മാണമാണ് നടത്തിയിരിക്കുന്നത്. എസ്സി / എസ്ടി സമുദായത്തിലുള്ള  പ്രായാപ്പൂർത്തിയാകാത്ത പെൺകുട്ടികളുടെയും സ്ത്രീകളുടെയും മതപരിവർത്തനമാണ് നടന്നതെങ്കിൽ മൂന്ന് മുതൽ 10 വര്ഷം വരെ തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. 

കൂട്ട മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് മൂന്നു മുതല്‍ പത്തു വര്‍ഷം വരെ തടവും 50,000 രൂപ പിഴയും ഓര്‍ഡിനന്‍സ് വിഭാവനം ചെയ്യുന്നു. മതം മാറിയ ശേഷം വിവാഹം കഴിക്കണമെങ്കില്‍ ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്ന് രണ്ടു മാസം മുമ്പ് മുന്‍കൂര്‍ അനുമതി വേണമെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു.

‘ഉത്തർപ്രദേശ് മതസ്വാതന്ത്ര്യ നിയമം 2019’ കരട് സഹിതം സംസ്ഥാന നിയമ കമ്മീഷൻ  കഴിഞ്ഞവർഷം ആദിത്യനാഥിന് റിപ്പോർട്ട് സമർപ്പിച്ച ശേഷമാണ് ഈ നീക്കം. വിവാഹം എന്ന ഏക ഉദ്ദേശത്തോടെ നടത്തിയ മതപരിവർത്തനം അസാധുവായി പ്രഖ്യാപിക്കുമെന്ന് നിയമത്തിൽ പറയുന്നു

ലവ് ജിഹാദ് നടത്തുന്നവർ ഒന്നുകിൽ തങ്ങളുടെ വഴികൾ ശരിയാക്കണം അല്ലെങ്കിൽ അവസാന യാത്രയ്ക്ക് തയാറാകണമെന്നു ആദിത്യനാഥ് ജൗൻപൂരിൽ നടന്ന ഒരു പൊതുയോഗത്തിൽ പറഞ്ഞിരുന്നു. ‘ലവ് ജിഹാദി’ന്റെ പേരില്‍ നടക്കുന്ന വിവാദങ്ങള്‍ക്കിടെയാണ് യുപി സര്‍ക്കാരിന്റെയും തീരുമാനം.

  ‘ലവ് ജിഹാദ്’ തടയുന്നതിന്റെ ഭാഗമായി നിയമ നിര്‍മാണം നടത്താനുള്ള മധ്യപ്രദേശ്, ഹരിയാന ബിജെപി സര്‍ക്കാരുകളുടെ ചുവടുപിടിച്ചാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നീക്കവും

കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച അലഹബാദ് ഹൈക്കോടതി മുസ്ലീം യുവാവും ഹിന്ദു യുവതിയും തമ്മില്‍ വിവാഹം കഴിച്ച വിഷയം ‘ലവ് ജിഹാദാ’യി പ്രചരിപ്പിക്കന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അവരെ തങ്ങള്‍ പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികളായാണ് കണക്കാക്കുന്നതെന്നും ഹിന്ദുവും മുസ്ലീമും ആയിട്ടല്ലെന്നുമായിരുന്നു കോടതി നിരീക്ഷിച്ചത്. വരനായ സലാമത്ത് അന്‍സാരിയും വധുവായ പ്രിയങ്കയും സന്തോഷത്തോടെ ജീവിക്കുന്നുവെന്നും അന്‍സാരി പ്രിയങ്കയെ തട്ടിക്കൊണ്ടു പോയി മതംമാറ്റിയെന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

https://www.youtube.com/watch?v=fqTSriTDEQU

By Arya MR