25 C
Kochi
Wednesday, June 16, 2021

Daily Archives: 20th November 2020

two leaves symbol given to Jose K Mani
 കൊച്ചി:ഏറെ നാളത്തെ തർക്കത്തിന് ശേഷം കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അംഗീകരിച്ച് ഹൈക്കോടതി. കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്ത് പിജെ ജോസഫ് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി.ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷൻ, വസ്തുതകളും രേഖകളും പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും അതിൽ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ചിഹ്നം സംബന്ധിച്ച കാര്യങ്ങൾ ജുഡീഷ്യൽ റിവ്യൂവിന് വിധേയമാക്കുന്നത് ശരിയല്ലെന്നും കോടതി വിലയിരുത്തി.ജോസഫ് വിഭാഗത്തിനും ജോസ് വിഭാഗത്തിനും തദ്ദേശ തിരഞ്ഞെടുപ്പിൽ...
Supreme Court allows Siddique Kappan to meet advocate
 ഡൽഹി:ഹാഥ്റസിലെ ബലാത്സംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് അഭിഭാഷകനെ കാണാൻ സുപ്രിംകോടതിയുടെ അനുമതി. സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയൻ നൽകിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്വിശദമായ മറുപടി നൽകാൻ പത്രപ്രവർത്തക യൂണിയന് ഒരാഴ്ച സമയം അനുവദിച്ചു. ജാമ്യാപേക്ഷ നൽകാൻ നടപടികൾ സ്വീകരിക്കാമെന്നും ഒരാഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.അതേസമയം സിദ്ദിഖ്‌ കാപ്പൻ മാധ്യമപ്രവർത്തകനല്ലെന്ന് യുപി സർക്കാർ കോടതിയിൽ വാദിച്ചു. കാപ്പൻ പോപ്പുലർ...
contaminated_tap_water
കൊച്ചി:പടിഞ്ഞാറന്‍ കൊച്ചിയില്‍ വേലിയേറ്റം വെള്ളക്കെട്ടിനു കാരണമാകുന്നതിനു പുറമെ പൊതുടാപ്പുകളിലൂടെയും ഹൗസ്‌ കണക്ഷനുകളിലൂടെയും മലിനജലവും വന്നതോടെ ദുരിതത്തിലായി തീരദേശജനത. ജലക്ഷാമം രൂക്ഷമായ പ്രദേശത്ത്‌ ഇത്‌ ആരോഗ്യപ്രശ്‌നത്തിന്‌ ഇടയാക്കുമെന്ന ആശങ്ക ശക്തം.പെരുമ്പടപ്പ്‌, ഇടക്കൊച്ചി, കുമ്പളങ്ങി പ്രദേശങ്ങളിലാണ്‌ പൊതുടാപ്പില്‍ ചെളിവെള്ളം എത്തുന്നത്‌. ഒരാഴ്‌ചയിലധികമായി വേലിയേറ്റം തുടരുന്നതു മൂലമാണ്‌ പൈപ്പുകളില്‍ ചെളിവെള്ളം എത്തിയത്‌. കാഴ്‌ചയില്‍ത്തന്നെ നിറവ്യത്യാസവും രൂക്ഷ ദുര്‍ഗന്ധവും മൂലം വെള്ളം കുടിക്കാനോ പാകം ചെയ്യാനോ പറ്റില്ലെന്നും ജല അതോറിറ്റി പ്രശ്‌നത്തില്‍ ഇടപെടണമെന്നും നാട്ടുകാര്‍...
Muralee Thummarukudy praising kerala government for excellence in covid prevention method
കൊവിഡ് 19 വൈറസ് കൊല്ലുമായിരുന്ന പതിനായിരക്കണക്കിന് ജീവനുകൾക്ക് സംരക്ഷണം നൽകിയത് തന്നെയാണ് കേരളത്തിന്റെ കൊവിഡ് പോരാട്ടം ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണെന്ന് പ്രശംസിക്കാൻ കാരണമെന്ന് യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി.സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ ശരിയായ നയങ്ങളും ഇടപെടലുകളും ആരോഗ്യ സംവിധാനവും കേരളത്തിന് കൊവിഡിനെ പരാജയപ്പെടുത്താൻ എങ്ങനെ സഹായകരമായെന്ന് അക്കമിട്ട് നിരത്തിയിരിക്കുകയാണ് തുമ്മാരുകുടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.നിലവിൽ കീരിക്കാടൻ ചത്തേ (കൊറോണയെ വിജയിച്ചു) എന്ന് പറഞ്ഞ് നമുക്ക് ആഹ്ലാദിക്കാൻ സമയമായിട്ടില്ലെങ്കിലും, കഴിഞ്ഞ...
Welfare Party Candidate Sara Koodaram
കോഴിക്കോട്:കോഴിക്കോട് മുക്കത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതിനെതിരെ പരാതിയുമായി വെല്‍ഫെയര്‍ പാര്‍ട്ടി. മുക്കം നഗരസഭയിലെ 18ാം ഡിവിഷനിലെ സ്ഥാനാര്‍ത്ഥി സാറാ കൂടാരത്തിന്‍റെ പേരിലാണ് വ്യാജ പോസ്റ്ററുകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമുള്‍പ്പെടെ പരാതി നല്‍കിയിരിക്കുകയാണ് സാറ കൂടാരം.  പോസ്റ്ററുകള്‍ ഡിവൈഎഫ്ഐയുടെ പേരിലുള്ള ഫേസ്ബുക്ക് പേജുകളിലും പോസ്റ്റ് ചെയ്യപ്പെട്ടതായി പരാതിയിലുണ്ട്. മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമമാണ്...
കുട്ടമ്പുഴ പഞ്ചായത്തിലെ പനമ്പ് നെയ്ത്തുകാർ
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പനമ്പ് നെയ്ത്തുകാർ പ്രതിസന്ധിയിൽ. കൊവിഡ് പ്രതിസന്ധിമൂലം പനമ്പിനും ഈറ്റക്കും വിലകുറഞ്ഞതാണ് തൊഴിലാളികളെ ദുരിതത്തിലാക്കിയത്. വർഷങ്ങളായി സർക്കാർ സഹായവും ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. കുട്ടമ്പുഴയിലെ ആദിവാസി ഊരായ എളംമ്പ്ലാശേരിക്കാരുടെ ഏക ഉപജീവനമാർഗമാണ് പനമ്പ് നെയ്ത്ത്.വന്യമൃഗങ്ങൾ ധാരാളമുള്ള കാട് കയറി ഈറ്റ ശേഖരിച്ചാണ് പനമ്പ് നിർമാണം. ആഴ്ചകളോളം കഷ്ടപ്പെട്ട് നിർമിക്കുന്ന പനമ്പ് ഒന്നിന് ഇവർക്ക് ലഭിക്കുന്നത് വെറും 95 രൂപ മാത്രം. മുൻപ് കെട്ട് ഒന്നിന് 110 രൂപ ലഭിച്ചിരുന്ന ഈറ്റക്ക് ഇന്ന്...
M Sivasankar approaches High court for bail
 കൊച്ചി:തനിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റിന്റെ ആരോപണങ്ങള്‍ കളവാണെന്ന് ചൂണ്ടിക്കാട്ടി എം ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. നേരത്തെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിന് എതിരെയാണ് ഇപ്പോൾ ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കും.അതേസമയം നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതിന് തെളിവുണ്ടെന്നാണ് ഇഡി കോടതിയിൽ വ്യക്തമാക്കിയത്. എന്നാൽ ശിവശങ്കര്‍ വിളിച്ച ഉദ്യോഗസ്ഥന്റെ പേരോ വിവരങ്ങളോ ഹാജരാക്കാത്ത സാഹചര്യത്തിൽ ഇഡി തനിക്കെതിരെ കളവായ തെളിവുകള്‍ സൃഷ്ടിക്കുന്നു...
Palarivattom Bridge Scam
കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തു. കരാറുകാരന് മുന്‍കൂര്‍ പണം അനുവദിച്ച ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും ആണ് വിജിലന്‍സ് പ്രതിചേര്‍ത്തിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് പ്രതികള്‍.സ്പെഷ്യൽ സെക്രട്ടറി കെ സോമരാജൻ, അണ്ടർ സെക്രട്ടറി ലതാകുമാരി, അഡീഷണൽ സെക്രട്ടറി സണ്ണി ജോണ്‍‍, ഡെപ്യൂട്ടി സെക്രട്ടറി പി എസ് രാജേഷ് എന്നിവരെയാണ് പ്രതികളാക്കിയത്. കിറ്റ് കോയുടെ രണ്ട് ഉദ്യോഗസ്ഥരെ കൂടി അഴിമതി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്....
Prof. Joseph
തൊടുപുഴ: തൊടുപുഴ കൈവെട്ട് കേസിൽ 11 പ്രതികൾക്കെതിരെ എൻഐഎ കോടതിയിൽ ഇന്ന് കുറ്റപത്രം വായിച്ച് കേൾപ്പിക്കും. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സജിൽ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടി. കേസിൽ ആകെ 51 പ്രതികളാണുള്ളത്.അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് സജിൽ. ഇയാളെ കൂടാതെ എം.കെ.നാസർ, ഷെഫീഖ്, സുബൈർ.ടി.പി, അസീസ് ഓടക്കാലി, നജീബ്, മുഹമ്മദ് റാഫി, എം.കെ.നൗഷാദ്, മൻസൂർ, പി.പി.മൊയ്തീൻകുഞ്ഞ്, പി.എം.അയ്യൂബ് എന്നിവർക്കെതിരെയും കുറ്റപത്രം വായിച്ചു കേൾപ്പിക്കും. സമീപ കാലത്താണ് 11...
കൊച്ചി: പാർട്ടി സംസ്ഥാന നേതൃത്വവുമായുള്ള ശോഭ സുരേന്ദ്രന്റെ അഭിപ്രായ ഭിന്നത ഇന്ന് നടക്കുന്ന നേതൃയോഗത്തിൽ ചർച്ചയാകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. തദ്ദേശ തിരഞ്ഞെടുപ്പ് മാത്രമാണ് ഇന്നത്തെ യോഗത്തിന്റെ അജണ്ടയെന്നും പാർട്ടിയിൽ തർക്കങ്ങളുണ്ടെന്നുള്ളത് വെറും മാധ്യമസൃഷ്ടിയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.തദ്ദേശതിരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പ് പോര് പാർട്ടിക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇന്ന് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ ശോഭാ സുരേന്ദ്രൻ പങ്കെടുക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ടില്ലാത്തതിനാൽ യോഗത്തിന്...