Tue. Apr 16th, 2024

 

പനാജി:

ഐഎസ്എല്‍ പൂരത്തിന് ഇന്ന് കൊടിയേറ്റ്. ഉദ്ഘാടനമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനെ നേരിടും. ഇക്കുറി പതിനൊന്ന് ടീമാണ് ഗ്രൗണ്ടിൽ മത്സരം കാഴ്ച്ചവെക്കുന്നത്. എസ്‌സി ഈസ്റ്റ് ബംഗാളിനെയും എടികെ മോഹന്‍ ബഗാനെയും ഉള്‍പ്പെടുത്തി ലീഗ് വിപുലീകരിച്ചതിനാല്‍ മുന്‍പത്തേക്കാള്‍ വലുതായിരിക്കും ഗോവയിൽ കിക്കോഫ് നടക്കുന്ന ഐഎസ്എല്‍ ഏഴാം സീസണ്‍.

ഐഎസ്എല്‍ 2020-21 സീസണില്‍ 115 ഗെയിമുകളാകും ഉണ്ടാകുക. കഴിഞ്ഞ സീസണില്‍ ഇത് 95 ആയിരുന്നു. എല്ലാ ക്ലബ്ബുകളും ഹോം എവേ ഫോര്‍മാറ്റുകളിലായി പരസ്പരം രണ്ട് തവണ ഏറ്റുമുട്ടും. സീസണ്‍ അവസാനം പോയിന്റ് റാങ്കിങ്ങില്‍ ആദ്യമെത്തുന്ന മികച്ച നാല് ക്ലബ്ബുകള്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടും. ഇങ്ങനെയാണ് ഇത്തവണത്തെ കളിയുടെ ക്രമം.

By Athira Sreekumar

Digital Journalist at Woke Malayalam