പത്രങ്ങളിലൂടെ; അഴിമതിപ്പാലത്തിൽ വീണ് ഇബ്രാഹിംകുഞ്ഞ്| ലോക ടോയ്‌ലറ്റ് ദിനം

വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തതാണ് പ്രാദേശിക ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ട്

0
103
Reading Time: < 1 minute

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രിയും ലീഗ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തതാണ് പ്രാദേശിക ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ട്. ഇന്നലെ വിജിലൻസ് നടത്തിയ നാടകീയ നീക്കങ്ങളുടെ ഒരു ജനറൽ റിപ്പോർട്ടാണ് മാതൃഭൂമിയും, മലയാള മനോരമയും നല്കിയത്. എന്നാൽ, മുൻമന്ത്രിയുടെ അറസ്റ്റ് യുഡിഎഫിനെ സമ്മർദ്ദത്തിലാക്കാൻ ഇടതുപക്ഷ സർക്കാരിന്റെ രാഷ്ട്രീയ കരുനീക്കമാണെന്നാണ് കേരള കൗമുദി റിപ്പോർട്ടിൽ പറയുന്നത്.

സിബിഐ അന്വേഷണത്തിന് അതാത് സംസ്ഥാന സർക്കാരുകളുടെ അനുമതി വേണമെന്ന് ഇന്നലെ സുപ്രീം കോടതി ഉത്തരവിട്ടതാണ് ദേശീയ ദിനപത്രത്തിന്റെ പ്രധാനതലക്കെട്ട്.

 

Advertisement