25 C
Kochi
Wednesday, June 16, 2021

Daily Archives: 18th November 2020

കൊച്ചി:സുധ കൊങ്ങര സംവിധാനം ചെയ്ത സൂരറെെ പോട്ര് എന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യ എന്ന നടനെ വാനോളം പുകഴ്ത്തുകയാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ അല്ലാത്തവര്‍ പോലും. സൂര്യയുടെ നായികയായി അഭിനയിച്ച മലയാളി നടി അപര്‍ണ ബാലമുരളിയുടെ പ്രകടനത്തിനും നിറഞ്ഞ കെെയ്യടിയാണ് കിട്ടികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സൂര്യയെ പ്രശംസിക്കുന്ന ട്വീറ്റിനൊപ്പം അപര്‍ണ ബാലമുരളിയെയും അഭിനന്ദിച്ചിരിക്കുകയാണ് നടന്‍ വിജയ് ദേവരക്കൊണ്ട.''സുഹൃത്തുക്കള്‍ക്കൊപ്പമാണ് താന്‍ സിനിമ കണ്ടത്. ഞങ്ങളില്‍ മൂന്ന് പേര്‍ കരഞ്ഞു. താന്‍...
Varavara Rao to be moved to Nanavati hospital
 മുംബൈ:ഭീമാകൊറേഗാവ് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തെലുങ്ക് കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ വരവര റാവുവിനെ നാനാവതി ആശുപത്രിയിലേക്ക് മാറ്റാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. കോടതിയുടെ അനുമതിയില്ലാതെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്യരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രിയിലെത്തി കുടുംബാംഗങ്ങൾക്ക് വരവര റാവുവിനെ കാണാനും കോടതി അനുമതി നൽകി.81കാരനായ വരവര റാവുവിന്‍റെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്നും അദ്ദേഹം മരണക്കിടക്കയിലാണെന്നും വരവര റാവുവിന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷക ഇന്ദിര ജയ്സിംഗ് വാദിച്ചു. എന്നാൽ നാനാവതി ആശുപത്രിയിലേക്ക് മാറ്റരുതെന്ന എൻഐഎയുടെ ആവശ്യം കോടതി തള്ളി.ചൊവ്വാഴ്ചയാണ് കേസിൽ വാദം കേൾക്കേണ്ടിയിരുന്നതെങ്കിലും ഓൺലൈൻ ഹിയറിംഗിനിടെയുള്ള...
Dominic Thiem beats Rafael
 ലണ്ടൻ:എടിപി ഫൈനല്‍സില്‍ ആന്ദ്രേ റുബ്‌ലേവിനെ പരാജയപ്പെടുത്തി സെമിയിൽ പ്രതീക്ഷ നിലനിർത്തി നിലവിലെ ചാംപ്യന്‍ സ്റ്റെഫാനോസ് സിറ്റ്‌സിപാസ്. റഷ്യയുടെ റുബ്‌ലേവിനെതിരെ ആദ്യ സെറ്റ് അനായാസമായി സിറ്റ്‌സിപാസ് നേടിയെടുത്തെങ്കിലും രണ്ടാം സെറ്റില്‍ റുബ്‌ലേവ് തിരിച്ചടിച്ചു. മൂന്നാം സെറ്റില്‍ ഇരുവരും ഒപ്പത്തിനൊപ്പം എത്തിയതോടെ ടൈബ്രേക്കിലാണ് വിജയിയെ കണ്ടെത്തിയത്. 6-1, 4-6, 7-6 ഇതായിരുന്നു സ്കോർ.അതേസമയം ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ റാഫേല്‍ നദാലിനെ ആദ്യ രണ്ട് മത്സരങ്ങളിൽ തോൽപ്പിച്ച് ഡൊമിനിക് തീം സെമിയിലെത്തി. നദാലിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഓസ്‌ട്രേയിന്‍ താരത്തിന്റെ വിജയം. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തിയാല്‍ സിറ്റ്‌സിപാസിന് സെമിയില്‍...
PK Kunhalikutty Support VK Ebrahimkunju
മലപ്പുറം:മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന്  മുസ്ലീം ലീഗ് മുതിര്‍ന്ന നേതാവ് പികെ കു‍ഞ്ഞാലിക്കുട്ടി എംപി. ഇബ്രാഹിം കുഞ്ഞ്​ എംഎൽഎയുടെ അറസ്​റ്റ്​ രാഷ്​ട്രീയ നാടകം മാത്രമാണെന്നും ഇടതുപക്ഷത്തിന്​ വലിയ നഷ്​ടമുണ്ടാക്കുമെന്നും മുസ്​ലിം ലീഗ് അടിയന്തര യോഗം വിലയിരുത്തി.അറസ്റ്റ് ഉണ്ടാവുമെന്ന് നേരത്തെ തന്നെ വിവരമുണ്ടായിരുന്നതായി കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇടത് മുന്നണി കൺവീനർ ഇത് നേരത്തെ തന്നെ പറഞ്ഞിരുന്നു. അറസ്റ്റിനായി രണ്ട് മൂന്ന് ദിവസങ്ങളായി യോഗങ്ങൾ ചേർ‍ന്നുവെന്നും,...
Sreedevi-keralacongress M
കൊച്ചി:പഞ്ചായത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കോതമംഗലത്തെ സിപിഎം- സിപിഐ തര്‍ക്കം മുന്നണിബന്ധം തകര്‍ക്കുന്ന നിലയിലേക്ക്‌. നെല്ലിക്കുഴിക്കു പിന്നാലെ പല്ലാരിമംഗലത്തും മുന്നണി നിശ്ചയിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ എല്‍ഡിഎഫ്‌ ഘടകകക്ഷി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ഒമ്പത്‌, പത്ത്‌ വാര്‍ഡുകളിലാണ്‌ സിപിഐ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്‌.ഒമ്പതാം വാര്‍ഡില്‍ ദീപയും പത്തില്‍ സി എസ്‌ സഫീലയുമാണ്‌ സ്ഥാനാര്‍ത്ഥികള്‍. എല്‍ഡിഎഫ്‌ ചര്‍ച്ചകളില്‍ രണ്ടു വാര്‍ഡുകളും തങ്ങള്‍ക്കാണ്‌ അനുവദിച്ചതെന്നും പിന്നീട്‌ ഏകപക്ഷീയമായി സിപിഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയായിരുന്നുവെന്നുമാണ്‌ സിപിഐ ലോക്കല്‍ സെക്രട്ടറി അലിയാര്‍ മാനിക്കല്‍...
Trade union's national general strike
ഡൽഹി: ഈ മാസം 26ന് പ്രഖ്യാപിച്ചിട്ടുള്ള പൊതുപണിമുടക്കില്‍ മാറ്റമില്ലെന്ന് ട്രെയ്ഡ് യൂണിയനുകള്‍. കേന്ദ്ര സര്‍ക്കാരിന്‍റെ ജന വിരുദ്ധ, അദ്ധ്യാപക-തൊഴിലാളി-കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്കില്‍ സര്‍വ്വകലാശാല അദ്ധ്യാപകരും പങ്കെടുക്കും എന്ന് അറിയിച്ചു .നിര്‍ദ്ദിഷ്ട ദേശീയ വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക, കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജന വിരുദ്ധ തൊഴില്‍ നിയമ ഭേദഗതിയും കര്‍ഷക നിയമഭേദഗതിയും പിന്‍വലിക്കുക എന്ന പ്രധാന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് അദ്ധ്യാപകര്‍ സമരത്തിന് അണി നിരക്കുന്നത്.വര്‍ഗ്ഗീയവല്‍ക്കരണവും വാണിജ്യവല്‍ക്കരണവും ലക്ഷ്യമിടുന്ന പുത്തന്‍...
 കൊച്ചി:ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. രാവിലെ പത്ത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ ചോദ്യം ചെയ്യാനാണ് എറണാകുളം പ്രിൻസിപ്പൽ സെ‌ഷൻസ് കോടതി അനുമതി നൽകിയിരിക്കുന്നത്.കോഴയിടപാടിനെക്കുറിച്ച് ശിവശങ്കർ അറിഞ്ഞിരുന്നതായി സ്വപ്ന വിജിലൻസിന് മൊഴി നൽകിയിരുന്നു. പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ വിജിലൻസ് ലൈഫ് മിഷൻ കേസിൽ പ്രതി ചേർക്കുകയായിരുന്നു. കളളക്കടത്ത് ഇടപാട് ശിവശങ്ക‌ർ അറിഞ്ഞിരുന്നെന്ന് പ്രതികൾ...
Minister KT Jaleel reaction to VK Ebrahimkunju Arrest
തിരുവനന്തപുരം:പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കവിത ചൊല്ലി പ്രതികരിച്ച് മന്ത്രി കെടി ജലീല്‍. ഉള്ളൂർ എസ് പരമേശ്വരയ്യരുടെ കവിതയയിലെ ‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’ എന്ന വരികള്‍ ചൊല്ലിയാണ് മന്ത്രി ഇതിനോട് പ്രതികരിച്ചത്.താങ്കള്‍ ഉടന്‍ അറസ്റ്റിലാകുമെന്നായിരുന്നു ലീഗ് പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത് അവരുടെ പ്രധാന നേതാവാണല്ലോ എന്ന ചോദ്യത്തിന് ചിരിയായിരുന്നു ജലീലിന്റെ മറുപടി. ഇതിന് പിന്നാലെയാണ് അദ്ദേഹം...
Adhir Ranjan Chowdhury against Kapil Sibal
ഡൽഹി: ബിഹാർ ഇലക്ഷനിൽ കോൺഗ്രസ്സ് നേരിട്ട കനത്ത തോൽവിയിൽ പാർട്ടി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച കപിൽ സിബലിനെതിരെ മുതിർന്ന നേതാവ് അധീർ രഞ്ജൻ ചൗധരി.  കോൺഗ്രസ്സിനെ വിമർശിക്കുന്നവർ മറ്റ് പാർട്ടികളിൽ പോയി ചേരുന്നതോ അല്ലെങ്കിൽ സ്വന്തമായി ഒരു പാർട്ടി തന്നെ ആരംഭിക്കുന്നതോ ആണ് ഇത്തരത്തിൽ നാണംകെട്ട പ്രവൃത്തികൾ ചെയ്യുന്നതിലും നല്ലതെന്ന് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.വിമർശനം ഉന്നയിച്ച നേതാക്കൾ പാർട്ടി തലപ്പത്തുള്ള സോണിയ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടുമൊക്കെ വളരെ അടുപ്പമുള്ള വ്യക്തികളാണ്, എന്ത്...
Bicycle-Kochi metro Pic(
കൊച്ചി: സൈക്കിള്‍ സവാരിക്കാരെ പ്രോത്സാഹിപ്പിക്കാന്‍ കൊച്ചി മെട്രൊ പുതിയ പദ്ധതിക്ക്‌. യാത്രക്കാര്‍ക്ക്‌ സൈക്കിളുകള്‍ കയറ്റാന്‍ അനുമതി നല്‍കിയതായി കെഎംആര്‍എല്‍ അറിയിച്ചു. ഇതിനു പ്രത്യേക ചാര്‍ജ്ജ്‌ നല്‍കേണ്ടതില്ല. ആദ്യഘട്ടത്തില്‍ ആറ്‌ സ്‌റ്റേഷനുകളിലാണ്‌ സൗകര്യം അനുവദിക്കുക.ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക്‌, പാലാരിവട്ടം, എറണാകുളം നോര്‍ത്ത്‌ ടൗണ്‍ ഹാള്‍, എറണാകുളം സൗത്ത്‌, മഹാരാജാസ്‌ കോളെജ്‌, എളംകുളം എന്നിവടങ്ങളിലാണിത്‌. സേവനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്ന മുറയ്‌ക്ക്‌ എല്ലാ മെട്രൊ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കാനാണ്‌ പദ്ധതി.സ്റ്റേഷനിലെ എലെവേറ്ററുകള്‍ സൈക്കിള്‍ മുകളിലേക്കു...