25 C
Kochi
Wednesday, September 22, 2021

Daily Archives: 18th November 2020

കൊച്ചി:പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും, മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവുമായ വികെ ഇബ്രഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 10.25 ഓടെയാണ് മരടിലെ ലേക് ഷോര്‍ ആശുപത്രിയിലെത്തി അദ്ദേഹത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.മുന്‍കൂര്‍ജാമ്യത്തിനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. അതേസമയം, ഇബ്രാംഹികുഞ്ഞിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനാണ് സാധ്യത. പാലാരിവട്ടം പാലം അഴിമതി കേസിൽ അഞ്ചാം പ്രതിയായ...
Madhya Pradesh government announces formation of cow cabinet
 ഭോപ്പാൽ:സംസ്ഥാനത്തെ ഗോ സംരക്ഷണത്തിനായി 'പശു മന്ത്രിസഭ' രൂപീകരിക്കാൻ തീരുമാനിച്ചതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. മൃഗസംരക്ഷണം, വനം, പഞ്ചായത്ത്-ഗ്രാമീണ വികസനം, റവന്യു, ആഭ്യന്തരം, കർഷക ക്ഷേമം തുടങ്ങി വിവിധ വകുപ്പുകൾ പശു മന്ത്രിസഭയുടെ ഭാഗമാകുമെന്നും വ്യക്തമാക്കി.പശു മന്ത്രിസഭയുമായി ബന്ധപ്പെട്ട് ആദ്യ യോഗം നവംബർ 22 ന് ഉച്ചയ്ക്ക് 12 ന് ചേരുമെന്ന് മുഖ്യമന്ത്രി ട്വീറ്റിലൂടെ അറിയിച്ചു.https://twitter.com/ChouhanShivraj/status/1328893915328520193ലവ് ജിഹാദ് തടയുന്നതിന് നിയമനിർമ്മാണം നടത്തുമെന്ന് കഴിഞ്ഞ ദിവസം മധ്യപ്രദേശ് ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പശു സംരക്ഷണത്തിനായി...
modi-biden
ന്യൂഡല്‍ഹി:നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും ോപണില്‍ വിളിച്ച് അഭിന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈസ് പ്രസിഡന്റ് കമല ഹാരിസിനും അദ്ദേഹം അഭിനന്ദനം അറിയിച്ചു. കമലയുടെ വിജയം ഇന്ത്യന്‍ സമൂഹത്തിന് അഭിമാനമാനവും പ്രചോദനവും ആണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.കൊവിഡ് പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, മേഖലാതല സഹകരണം തുടങ്ങി നിരവധി വിഷയങ്ങൾ ബെെഡനുമായി ചര്‍ച്ചചെയ്തതായി പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവെച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നതടക്കമുള്ള കാര്യങ്ങളും ചര്‍ച്ചചെയ്തു. ഇന്ത്യ-അമേരിക്ക സഹകരണം ശക്തമായി തുടരാൻ...
Vigilance to arrest VK Ebrahimkunju in palarivattom bridge scam
ആലുവ: പാലാരിവട്ടം അഴിമതി കേസിൽ നിർണ്ണായക നീക്കവുമായി വിജിലൻസ്. മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് സംഘം എത്തി. എന്നാൽ ഇബ്രാഹിംകുഞ്ഞ് ആലുവയിലെ വസതിയിൽ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ വിജിലൻസ് സംഘത്തിനോട് പറഞ്ഞത്. മരടിലെ ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയ്ക്കായി പോയി എന്നുള്ളതാണ് മുൻമന്ത്രിയുടെ ഭാര്യ വിജിലൻസിനെ അറിയിച്ചത്. ശേഷം വനിത പോലീസ് ഉദ്യോഗസ്ഥരെ അടക്കം വിളിച്ചുവരുത്തി വിജിലൻസ് വീടിനുള്ളിൽ പരിശോധന നടത്തി.അറസ്റ്റ് ചെയ്യുക തന്നെയായിരുന്നു വിജിലൻസിന്റെ നീക്കമെന്നാണ് കരുതുന്നത്. തിരുവനന്തപുരം വിജിലൻസ്...
Donald Trump Terminate us election officer
വാഷിങ്ടണ്‍ ഡിസി:യുഎസ് തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേട് നടന്നെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം നിഷേധിച്ച തിരഞ്ഞെടുപ്പ് സുരക്ഷാഏജന്‍സിയിലെ ഉന്നത ഉദ്യാേഗസ്ഥനെ പുറത്താക്കി. ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.സുരക്ഷാ ഏജന്‍സിയുടെ മേധാവി ക്രിസ് ക്രെബ്‌സിനെയാണ് പുറത്താക്കിയത്. ഉടനടി ക്രിസിനെ പുറത്താക്കികൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ജോ ബെെഡന് വോട്ട് ലഭിച്ചതില്‍ വന്‍ ക്രമക്കേടുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന്  നേരത്തെ ക്രിസ് ക്രെബ്‌സ് വ്യക്തമാക്കിയിരുന്നു. ഇതിന്...
Opposition brutally criticise Thomas Isaac for disclosing CAJ report
പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.കിഫ്ബിയ്ക്ക് എതിരായ സിഎജി റിപ്പോർട്ടിലെ ഉള്ളടക്കം ധനമന്ത്രി തോമസ് ഐസക്ക് പരസ്യപ്പെടുത്തിയത് ചട്ടലംഘനമാണെന്ന് പ്രതിപക്ഷം ഉന്നയിച്ചതും, ആദ്യം കരടാണെന്ന് തെറ്റദ്ധരിച്ചാണ് ധനമന്ത്രി ഉള്ളടക്കം പരസ്യപ്പെടുത്തിയതെന്ന് പറയുന്നത് കള്ളമാണെന്ന് പ്രതിപക്ഷം പറയുന്നതുമൊക്കെയാണ് പത്രങ്ങളിലെ പ്രധാനതലക്കെട്ടായി വന്നിരിക്കുന്നത്. ഒപ്പം തോമസ് ഐസക് ഇന്നലെ ഈ വിവാദങ്ങളോട് നടത്തിയ പ്രതികരണവും പ്രധാനതലക്കെട്ടായി വന്നിട്ടുണ്ട്.മധ്യപ്രദേശ്...