25 C
Kochi
Wednesday, September 22, 2021

Daily Archives: 2nd November 2020

Kummanam Rajasekharan solved fraud case against him
 തിരുവനന്തപുരം:ബിജെപി മുൻ കേരള അധ്യക്ഷനും മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കി. 24 ലക്ഷം രൂപയാണ് ഒത്തുതീർപ്പിൻ്റെ ഭാഗമായി പരാതിക്കാരനായ ആറന്മുള സ്വദേശി പി ആര്‍ ഹരികൃഷ്ണന് നൽകിയത്. കിട്ടാനുള്ള മുഴുവൻ പണവും ലഭിച്ചെന്നും എഫ്ഐആർ റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിച്ചുവെന്നും പരാതിക്കാരൻ വ്യക്തമാക്കി. പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസ് പണം കൊടുത്ത് ഒത്തുതീർപ്പാക്കിയത്.സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതിക്കാരൻ്റേയും ആരോപണ വിധേയരായവരുടെയും ബാങ്ക് അക്കൗണ്ടുകളുടെ വിവരം തേടി അന്വേഷണ സംഘം ബാങ്കുകൾക്ക്...
Supreme court rejected Saritha S Nair plea
ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ച് വിജയിച്ച ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിതാ എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കേസിൽ പരാതിക്കാരിയും അഭിഭാഷകനും തുടർച്ചയായി ഹാജരാവാതിരുന്നതോടെയാണ് സുപ്രീംകോടതി ഹർജി തള്ളിയത്. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് പരാതിക്കാരിയായ സരിത എസ് നായർക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.വയനാട് സീറ്റില്‍ മത്സരിക്കാന്‍ താന്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തള്ളിയത് ചോദ്യം ചെയ്താണ്...
PM Velayudhan against BJP state president K Surendran
 തിരുവനന്തപുരം:ശോഭാ സുരേന്ദ്രന് പിന്നാലെ ബിജെപി മുന്‍ ഉപാധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി എം വേലായുധനും കെ സുരേന്ദ്രനെതിരെ രംഗത്ത്. സംസ്ഥാന അധ്യക്ഷനെ കണ്ടെത്താൻ നേതാക്കൾക്കിടയിൽ നടന്ന വോട്ടെടുപ്പിൽ സ്ഥാനം ഉറപ്പിക്കാൻ സുരേന്ദ്രൻ പദവികൾ വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. ശോഭ സുരേന്ദ്രന്റെ പരാതി ശരിയാണെന്നും പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടും അർഹിക്കുന്ന സ്ഥാനം നൽകിയില്ലെന്നും പി എം വേലായുധൻ വെളിപ്പെടുത്തി.'പുതിയ വെള്ളം വരുമ്പോൾ നിന്ന വെള്ള൦ ഒഴുക്കി കളയുന്ന അവസ്ഥയാണ് ബിജെപിയിൽ. സുരേന്ദ്രൻ നേതൃത്വത്തിലേക്ക് ഉയർന്നതിനെ പിന്തുണച്ചയാളാണ് താൻ. എന്നെയും...
 കൊച്ചി:പെരിയ ഇരട്ടകൊലപാതക കേസിൽ സിബിഐ സുപ്രീംകോടതിയിൽ സത്യവാംങ്മൂലം നൽകി. അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും കേസ് ഡയറി ഉൾപ്പടെയുള്ള രേഖകൾ കൈമാറിയിട്ടില്ലെന്നും സിബിഐ വൃത്തങ്ങൾ പറഞ്ഞു. അന്വേഷണ വിവരങ്ങൾ സിബിഐ സുപ്രീംകോടതിയിൽ സമർപ്പിച്ചു. സീൽവെച്ച കവറിലാണ് വിവരങ്ങൾ കൈമാറിയത്. കേസുമായി ബന്ധപ്പെട്ട രേഖകൾ സർക്കാർ നൽകുന്നില്ലെന്ന് സിബിഐ നേരത്തെയും സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും.
M Sivasankar fifth accused in Life Mission case
 കൊച്ചി:വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവനനിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പ്രതി ചേർത്തു. കേസിൽ ശിവശങ്കർ അഞ്ചാം പ്രതിയാണ്. സ്വപ്ന സുരേഷ്, പി എസ് സരിത്ത്, സന്ദീപ് നായർ എന്നിവർ കേസിൽ യഥാക്രമം ആറ്, ഏഴ്, എട്ട് പ്രതികളാണ്.കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് വിജിലൻസ് കോടതിക്ക് കൈമാറി. കമ്മീഷനായി സർക്കാർ ഉദ്യോഗസ്ഥൻ ഫോൺ വാങ്ങുന്നതും കോഴയായി കണക്കാക്കണമെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്. യുണി ടാക് / സെയ്ൻ വെഞ്ചേഴ്സ് എന്നീ കമ്പനികളെയും,...
M C Kamaruddin bought land from investors money report
 കാസർഗോഡ്:മഞ്ചേശ്വരം എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീൻ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ നിർണ്ണായക കണ്ടെത്തലുമായി അന്വേഷണ സംഘം. നിക്ഷേപകരുടെ 10 കോടി ചിലവിട്ട് കമറുദ്ദീനും ജ്വല്ലറി ഉടമ പൂക്കോയ തങ്ങളും ചേർന്ന് ബംഗളൂരുവിൽ ഭൂമി വാങ്ങിയതായാണ് വിവരം. ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് ഇടപാടിലൂടെയാണെന്ന് അന്വേഷണ സംഘം വിലയിരുത്തി. ഭൂമിയുടെ വിവരങ്ങൾ കമ്പനി രജിസ്റ്ററിലില്ല. എന്നാൽ കേസ് വന്നതോടെ ഭൂമി മറ്റൊരു ഡയറക്ടർക്ക് കൈമാറി.അനധികൃതമായി ഭൂമി വാങ്ങാനും, കൈമാറ്റം ചെയ്യാനും സഹായിച്ചവരെ അടുത്ത ദിവസങ്ങളിൽ തന്നെ കസ്റ്റഡിയിൽ എടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ...
Manju Warrier against Dileep
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സർക്കാർ. ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടിയും മഞ്ജു വാര്യരും നൽകിയ മൊഴികൾ രേഖപ്പെടുത്തുന്നതിൽ വിചാരണക്കോടതിയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. കേസിൽ ഇന്ന് വാദം കേട്ട ഹൈക്കോടതി വെള്ളിയാഴ്ച്ച വരെ വിചാരണ നിർത്തിവെയ്ക്കാൻ ഉത്തരവിട്ടു.കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാരിയരുടെ മൊഴി രേഖപ്പെടുത്തുന്നതിൽ വിചാരണക്കോടതിക്ക് വലിയ വീഴ്ചയാണ് ഉണ്ടായതെന്ന് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. മകളെ ഉപയോഗിച്ച് എട്ടാം പ്രതി ദിലീപ് തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന്...
Priyanca Radhakrishnan Minister of New Zealand
വെല്ലിങ്ടൺ: മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായി. എറണാകുളം പറവൂർ സ്വദേശിയായ പ്രിയങ്കയ്ക്ക് സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖലകളുടെ ചുമതലയാണ് ലഭിച്ചിട്ടുള്ളത്. തൊഴില്‍ സഹമന്ത്രി ചുമതല കൂടി ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതാദ്യമായാണ് ന്യൂസീലന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്. രണ്ടാം വട്ടം എംപിയാവുന്ന വ്യക്തിക്ക് മൂന്ന് വകുപ്പുകളുടെ മന്ത്രിസ്ഥാനവും മറ്റൊരു വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും ലഭിക്കുന്നത് വലിയ നേട്ടം തന്നെയാണ്.കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ജെന്നി സെയില്‍സയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ രണ്ടാമത്തെ ടേമില്‍...
ജനീവ:കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദനോം ഗെബ്രിയേസസ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം,  തനിക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും ഗെബ്രിയേസസ് അറിയിച്ചു.''കൊവിഡ് പോസിറ്റീവായ ഒരാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഞാന്‍ ഉള്‍പ്പെട്ടതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഞാന്‍ ആരോഗ്യവാനായിരിക്കുന്നു. ലക്ഷണങ്ങളൊന്നും ഇതുവരെ പ്രകടമായിട്ടില്ല.  പക്ഷെ വരും ദിവസങ്ങളില്‍   ്ക്വാറന്‍റീനിലായിരിക്കും.  ലോകാരോഗ്യ സംഘടന പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് വീട്ടിലിലിരുന്ന് ജോലി ചെയ്യും''- ടെഡ്രോസ്...
ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ച് വിജയിച്ച ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിതാ എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വയനാട് സീറ്റില്‍ മത്സരിക്കാന്‍ താന്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തള്ളിയത് ചോദ്യം ചെയ്താണ് സരിതാ എസ് നായര്‍ ഹര്‍ജി സമര്‍പ്പിച്ചത്. വയനാട് മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ്‌ ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ...