30 C
Kochi
Sunday, September 26, 2021
Home 2020 October

Monthly Archives: October 2020

Pic (c) : Kaumudy; കാട്ടിക്കുന്ന് തുരുത്ത്
കോട്ടയം: "എത്ര പേർ മരിച്ചു പോയിട്ടുണ്ടെന്ന് അറിയാമോ? രോഗം മൂർച്ഛിച്ചു കടവിൽ എത്തുമ്പോൾ വള്ളം ഉണ്ടാവില്ല. അങ്ങനെ കൃത്യസമയത്തു ചികിത്സ കിട്ടാതെ എത്ര പേർ. ഇലക്ഷൻ വരുമ്പോൾ വോട്ട് ചോദിച്ചു വരും എല്ലാവരും. പാലത്തിന്റെ കാര്യം ചോദിക്കുമ്പോൾ ശെരിയാക്കി തരാമെന്നും പറയും. ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ ആരേയും ഇങ്ങോട്ട് കാണില്ല...ഈ പറച്ചിലു മാത്രമേ ഒള്ളു," തുരുത്തു നിവാസി ആയ കമലാക്ഷി അമ്മയുടെ വാക്കുകളാണിത്. ഇത് പറയുമ്പോൾ ആ അമ്മയുടെ കണ്ണുകൾ...
കാലടി:ഡൽഹിയിൽ നടന്ന ഒമ്പതാമത് ഹ്രസ്വചിത്ര മത്സരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു മലയാളിയെ ആയിരുന്നു. ‍ അവറാൻ എന്ന ചിത്രത്തിലൂടെ അയ്യമ്പുഴ സ്വദേശിയും മിമിക്രി കലാകാരനുമായ സിക്ക് സജീവായിരുന്നു ആ നേട്ടം കെെവരിച്ചത്. എന്നാല്‍, ഈ വിവരം അധികമാരും അറിഞ്ഞിട്ടില്ലയെന്നതാണ് വാസ്തവം. മുഖ്യധാര മാധ്യമങ്ങളൊന്നും അത്ര കാര്യമായി ഈ വാര്‍ത്തയെടുത്തില്ലയെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണം. ഇപ്പോള്‍ ഇദ്ദേഹത്തെ കാര്യമായി ഗൗനിക്കാത്തതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.ഡി കെ ദിലീപ് എന്നയാള്‍...
ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച പാക്കിസ്ഥാന്‍ മന്ത്രി ഫവാദ്‌ ചൗധരിയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെതിരേ ആയുധമാക്കി ബിജെപി. ഭീകരാക്രമണം തന്നെയെന്ന്‌ പാക്കിസ്ഥാന്‍ തന്നെ സമ്മതിച്ച സ്ഥിതിക്ക്‌ കോണ്‍ഗ്രസ്‌ രാജ്യത്തോട്‌ മാപ്പ്‌ പറയണമെന്ന്‌ കേന്ദ്രമന്ത്രി പ്രകാശ ജാവദേക്കര്‍. തങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ കയറി ആക്രമിച്ചുവെന്ന ചൗധരിയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിന്റെ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്കുള്ള മറുപടിയാണ്‌. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസും മറ്റുള്ളവരും രാജ്യത്തോട്‌ മാപ്പു പറയണമെന്നും ജാവദേക്കര്‍ ആവശ്യപ്പെട്ടു.കശ്‌മീരിലെ പുല്‍വാമയിലെ സൈനിക കേന്ദ്രത്തില്‍ 2019 ഫെബ്രുവരി...
IP Binu backs Bineesh Kodiyeri
ഏത് കേസിൽ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞാലും ബിനീഷ് കോടിയേരിയെ തങ്ങൾ ചേർത്തുപിടിക്കുമെന്ന് ഡിവൈഎഫ്ഐ നേതാവ് ഐപി ബിനു. ബിജെപിയുടെ രാഷ്ട്രീയ താത്പര്യം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസികളുടെ നെറികെട്ട കള്ള കളിക്ക് ഇരയായി മാറുകയായിരുന്നു ബിനീഷ് എന്ന് ബിനു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സിപിഐഎം വിരുദ്ധ മാധ്യമ സംഘത്തിന്റെ കുപ്രചാരണങ്ങൾ കണ്ട് താൻ ഡിങ്കിരി എന്ന് വിളിക്കുന്ന പ്രിയപ്പെട്ട  ബിനീഷ് സഖാവിനെ തള്ളിപ്പറയാനോ എല്ലാം കണ്ട് മിണ്ടാതിരിക്കാനോ കഴിയില്ലെന്നും...
Health data transferred to Canadian company, PHRI
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവിവരങ്ങള്‍ കനേഡിയന്‍ ഏജൻസിയായ പിഎച്ച്ആർഐയ്ക്ക് (PHRI) കൈമാറിയിട്ടില്ലെന്ന ആരോഗ്യ വകുപ്പിന്റെ വാദം പൊളിയുന്നു. സോഫ്റ്റ് വെയറില്‍ നിന്ന് ഡാറ്റ നേരിട്ട് കൈകാര്യം ചെയ്യാൻ പിഎച്ച്ആർഐയ്ക്ക് അന്നത്തെ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ അനുമതി നല്‍കിയിരുന്നതായാണ് റിപ്പോർട്ട്. ഇക്കാര്യം വ്യക്തമാക്കുന്ന ഇ-മെയിൽ സന്ദേശങ്ങൾ പുറത്ത്. കേരള സർക്കാരിന്റെ കിരൺ ആരോഗ്യ സർവേയിലെ വിവരങ്ങൾ കാനഡയിൽ പ്രവർത്തിക്കുന്ന പോപ്പുലേഷൻ ഹെൽത്ത് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിനു കൈമാറുന്നതിന്റെ വിശദാംശങ്ങൾ 'കാരവന്‍' ആണ് പുറത്തുകൊണ്ടുവന്നത്. സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ ഉന്നത ഉദ്യോഗസ്ഥരും ഗവേഷക സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും...
കൊച്ചി: മത്സ്യത്തൊഴിലാളികളെ ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്ന്‌ സംരക്ഷിക്കാനെന്ന പേരില്‍ സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിനെതിരേ മത്സ്യത്തൊഴിലാളി സംഘടനകള്‍. പരമ്പരാഗതമായി മത്സ്യലേലത്തില്‍ ഇടനിലക്കാരായി നില്‍ക്കുന്ന കച്ചവടക്കാരെയും തരകന്മാരെയും ഒഴിവാക്കാനാണ്‌ കൊവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ ഓര്‍ഡിനന്‍സിറക്കാന്‍ സര്‍ക്കാര്‍ തയാറായതെന്ന്‌ സര്‍ക്കാര്‍ അവകാശപ്പെടുന്നു.മത്സ്യത്തൊഴിലാളി സംഘങ്ങളെ ശാക്തീകരിക്കാനും തൊഴിലാളികള്‍ക്ക്‌ അധ്വാനത്തിന്‌ ആനുപാതികമായി പ്രതിഫലം നല്‍കാനും ഓര്‍ഡിനന്‍സ്‌ സഹായിക്കുമെന്നാണ്‌ സര്‍ക്കാരിന്റെ അവകാശവാദം. തൊഴിലാളിക്ക്‌ വിലനിര്‍ണയത്തിനുള്ള അവകാശം സംരക്ഷിക്കാനും മീനിന്റെ നിലവാരം ഉറപ്പാക്കാനും ഹാര്‍ബറുകളില്‍ മത്സ്യത്തൊഴിലാളി സംഘങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയുമാണ്‌...
Scarlet Johansson married to Colins Jost
 ഹോളിവുഡ് താരം സ്കാർലെറ്റ് ജൊഹാൻസണും കൊമേഡിയനായ കോളിൻ ജോസ്റ്റും വിവാഹിതരായി. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.അവഞ്ചേഴ്‌സ് സിനിമകളിലൂടെ ഏറെ ശ്രദ്ധേയമായ നടിയാണ് സ്കാർലെറ്റ്. താരത്തിന്റെ മൂന്നാം വിവാഹമാണ് ഇത്. ഹോളിവുഡ് നടനായ റിയാൻ റെയ്നോൾഡ്സാണ് സ്കാർലെറ്റിന്റെ ആദ്യ ഭർത്താവ്. 2008–ൽ വിവാഹിതരായ ഇവർ 2010–ൽ വേർപിരിഞ്ഞു. പിന്നീട് ഫ്രഞ്ച് ബിസിനസ്സുകാരനായ റൊമെയ്ൻ ഡ്യൂറിക്കിനെ വിവാഹം ചെയ്‌തെങ്കിലും 2017 ൽ ഇരുവരും വിവാഹമോചിതരായി.ജോജോ റാബിറ്റ്, മാര്യേജ് സ്റ്റോറി എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന്...
പാലക്കാട്: ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടുള്ള ഐ ഫോൺ വിവാദത്തിൽ രമേശ് ചെന്നിത്തലയെ പ്രതി ചേർക്കാൻ ശ്രമിച്ചതിനെതിരെ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് വിടി ബൽറാം എംഎൽഎ. ഹീനമായ പ്രചരണ മെഷിനറിയാണ് സിപിഎമ്മിന്‍റേതെന്ന് വിടി ബൽറാം തന്റെ ഫേസ്ബുക്കിൽ കുറിച്ചു. സ്വയം തൊട്ടിത്തരം ചെയ്യുക മാത്രമല്ല, അത് മറ്റുള്ളവരുടെ തലയിൽ വച്ച് കെട്ടുക കൂടി ചെയ്യുക എന്നതാണ് അവരുടെ രീതി എന്ന് വീണ്ടും ബോധ്യമാവുന്നെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.ലൈഫ് മിഷൻ പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട് കൈക്കൂലിയായി...
ഫുട്ബോള്‍ എന്ന് കേള്‍ക്കുമ്പേള്‍ ലോകമെമ്പാടുമുള്ള ആരാധകരുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് രണ്ട് പേരുകളാണ് ഒന്ന് ഫുട്ബോള്‍ മാന്ത്രികന്‍ പെലെ രണ്ടാമത്തേത് സാക്ഷാല്‍ ഡീഗോ മറഡോണ. ഫുട്ബോളിനെ പ്രണയിക്കുന്ന ഏതൊരു കൊച്ചുകുട്ടിയുടെ മന്നസിലും കൗതുകമുണര്‍ത്തുന്നതും ആവേശം പകരുന്നതുമായ രണ്ട് പേരുകള്‍. 'ഫുട്‌ബോളിന്‍റെ രാജാവ് പെലെയാണെങ്കില്‍ മാറഡോണ ദൈവമാണെന്നാണ് ഐഎം വിജയന്‍ ഉള്‍പ്പെടെ വിശേഷിപ്പിക്കുന്നത്'. ഫുട്ബോള്‍ മാന്ത്രികന്‍ പെലെയുടെ 80-ാമത്തെ പിറന്നാള്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആരാധകര്‍ ആഘോഷിച്ചതെങ്കില്‍ ഈ വെള്ളിയാഴ്ച അതായത്...
Pubg shutdown all services in India
ഡൽഹി: ഇന്ത്യയിലെ ഏറ്റവും ട്രെൻഡിങ്ങായ ഗെയിം പബ്‌ജി രാജ്യത്തെ പ്രവർത്തനം അവസാനിപ്പിച്ചു. ഇന്ത്യയിലെ സേവനം അവസാനിപ്പിച്ചതായി, പ്ലെയേഴ്സ് അൺനോൺ ബാറ്റിൽഗ്രൗണ്ട് അഥവാ പബ്ജിയുടെ ഉടമകൾ ഫെയ്സ്ബുക്കിലൂടെയാണ് പ്രഖ്യാപിച്ചത്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ സെപ്റ്റംബർ രണ്ടിനു പബ്ജി മൊബൈലും പബ്ജി ലൈറ്റും ഉൾപ്പെടെ 117 ആപ്പുകൾ നിരോധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രവർത്തനം അവസാനിപ്പിച്ചത്."പ്രിയ ആരാധകരെ, സെപ്റ്റംബർ രണ്ടിന് കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫൊർമേഷൻ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ച ഇടക്കാല ഉത്തരവു പ്രകാരം ഇന്ത്യയിലെ...