32 C
Kochi
Monday, April 12, 2021
Home 2020 October

Monthly Archives: October 2020

Idukki rape case victim died
 ഇടുക്കി:കട്ടപ്പന നരിയംപാറയില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ പീഡനത്തിനിരയായ ശേഷം സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. 17 വയസുള്ള ദളിത് പെൺകുട്ടിയാണ് മരിച്ചത്. 65 ശതമാനം പൊള്ളലേറ്റ കുട്ടി കോട്ടയം മെഡിക്കല്‍ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.ഒക്ടോബർ 21 ബുധനാഴ്ചയാണ് അയൽവാസിയായ ഓട്ടോറിക്ഷാ ഡ്രൈവർ മനു മനോജ് (24) പെൺകുട്ടിയെ പീഡിപ്പിക്കുന്നത്. ഇയാള്‍ക്കെതിരേ പെണ്‍കുട്ടി കട്ടപ്പന പോലിസില്‍ പരാതി നൽകിയിരുന്നു. ഇതോടെ മനുവിനെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചതോടെ ഇയാൾ ഒളുവിൽ പോകുകയും പിന്നീട് പോലീസ് പിടികൂടുകയുമായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന മനുവിനെ...
Fathima Sana reveals on child abuse she faced
മുംബൈ: മൂന്നു വയസുള്ളപ്പോൾ തന്നെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ്​ താരം ഫാത്തിമ സന ഷെയ്ഖ്. സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗവിവേചനത്തെക്കുറിച്ച്​ ഫാത്തിമ സന പിങ്ക്​വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് സ്വകാര്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും താരം തുറന്നുപറഞ്ഞത്. സിനിമ മേഖലയിൽ  അവസരം ലഭിക്കണമെങ്കിൽ കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ട നിരവധിപേരുണ്ടെന്നും ഫാത്തിമ പറയുന്നു."അഞ്ചുവയസുള്ളപ്പോൾ എന്നെ ഉപദ്രവിച്ചു. അല്ല... എനിക്ക്​ അന്ന്​ മൂന്നുവയസായിരുന്നു. അതിനാൽതന്നെ ലൈംഗികത എത്ര ആഴത്തിൽ വേ​രോടിയിട്ടുണ്ടെന്ന്​ നിങ്ങൾക്ക്​​ മനസിലാക്കാം....
PM Slams opposition over Pulwama attack
 അഹമ്മദാബാദ്:പുല്‍വാമ ആക്രമണസമയത്ത് ചിലർ രാഷ്ട്രീയം മാത്രമാണ് നോക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവത്യാഗത്തില്‍ ചിലര്‍ക്ക് ദു:ഖം തോന്നിയില്ല എന്നത് രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ലെന്നും മോദി പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികത്തില്‍ ഗുജറാത്തില്‍ സബര്‍മതി നദീതീരത്ത് സീപ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകതാ ദിവസിന്റെ ഭാഗമായുള്ള പരേഡിലും പ്രധാനമന്ത്രി പങ്കെടുത്തു.ലോകത്തിലെ എല്ലാം രാജ്യങ്ങളും എല്ലാ സര്‍ക്കാരുകളും എല്ലാ മതങ്ങളും ഭീകരതയ്‌ക്കെതിരെ ഒന്നിക്കണമെന്ന് മോദി പറഞ്ഞു. സമാധാനം, സാഹോദര്യം, പരസ്പര...
First woman ceo of indian airlines
ഡൽഹി: എയർ ഇന്ത്യയുടെ സഹവിമാന കമ്പനിയായ അലയൻസ് എയർ ഇനി നയിക്കുന്നത് ​ ഹർപ്രീത്​ എഡി സിങ്ങാണ്. ചരിത്രത്തിലാദ്യമായാണ് ഒരു വിമാനക്കമ്പനി ഒരു വനിതയെ സിഇഓയായി നിയമിക്കുന്നത്. ടൈംസ് ഓഫ്​ ഇന്ത്യയാണ്​ ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട്​ ചെയ്​തത്.ഇനിയൊരു അറിയിപ്പുണ്ടാവുന്നത്​ വരെ ഹർപ്രീത്​ അലൈൻസ്​ എയറിന്റെ  സിഇഒയായി തുടരുമെന്ന് എയർ ഇന്ത്യ സിഎംഡി രാജീവ്​ ബൻസാൽ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഫ്ലൈറ്റ്​ സേഫ്​റ്റി വിഭാഗത്തിൽ എക്​സിക്യൂട്ടീവ്​ ഡയറക്​ടറാണ്​ ഹർപ്രീത്​. സീനിയർ ക്യാപ്​റ്റൻ നിവേദിത ഭാസിന്​ ഫ്ലൈറ്റ്​ സേഫ്​റ്റി...
Cliff house youth congress march
തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ സുരക്ഷ വീഴ്ചയിൽ അച്ചടക്ക നടപടിയായി അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. മ്യൂസിയം സിഐയെയും, എസ്ഐയെയും സ്ഥലം മാറ്റി. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പോലീസിന്റെ കണ്ണുവെട്ടിച്ച് ഇടിച്ചുകയറാൻ ശ്രമിച്ചത്.സുരക്ഷാ വീഴ്ചയെക്കുറിച്ച് സിറ്റി പൊലീസ് കമ്മീഷണറെ വിളിച്ച് വരുത്തി മുഖ്യമന്ത്രി ഇന്നലെ വിശദീകരണം തേടിയിരുന്നു. രാത്രി ഏഴ് മണിയോടെയാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലിഫ്ഹൗസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്.  ഒരു സംഘം...
Bengaluru Drug Mafia Case
ഡൽഹി: ബംഗളുരു ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി അറസ്റ്റിലായ സാഹചര്യത്തിൽ കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. ബിനീഷ് ഈ കേസ് വ്യക്തിപരമായി നേരിടുമെന്നും കേസിൻ്റെ പേരിൽ കോടിയേരി ഒഴിയുന്നത് എതിരാളികളെ സഹായിക്കുമെന്നുമാണ് സിപിഎം നിലപാട്.നിരപരാധിത്വം തെളിയിക്കേണ്ടത് ബിനീഷാണെന്നും ഇതിന്റെ പേരിൽ കോടിയേരിക്കെതിരായ രാഷ്ട്രീയ പ്രചാരവേല ചെറുക്കുമെന്നും പാർട്ടി വ്യക്തമാക്കി. സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണത്തിന്റെ പേരിൽ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സിപിഎം...
NIA to interrogate culprits in Bengaluru Drug case
 ബംഗളുരു:ബംഗളുരു ലഹരിമരുന്ന് കേസിലെ ബിനീഷ് കോടിയേരി അടക്കമുള്ള പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന് എൻഐഎ അന്വേഷിച്ചേക്കുമെന്ന് സൂചന. ലഹരിമരുന്ന് കേസുകൾ ബം​ഗളൂരു നഗരത്തിൽ കൂടുന്ന സാഹചര്യത്തിൽ ആഭ്യന്തര സുരക്ഷാ വിഭാ​ഗത്തോട് സാഹചര്യം വിലയിരുത്തി റിപ്പോർട്ട് നൽകണമെന്ന് കഴിഞ്ഞ മാസം കർണാടക സർക്കാർ ആവശ്യപ്പെട്ടിരുന്നു. നഗരത്തിൽ നടക്കുന്ന ലഹരിമരുന്ന് ഇടപാടുകളിലെ പ്രതികൾക്ക് അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായടക്കം ബന്ധമുണ്ടെന്ന നി​ഗമനത്തിലാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.അതേസമയം ബിനീഷിനെ ഇന്നും ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ബിനീഷിനെ കാണാൻ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകർ കർണാടക ഹൈക്കോടതിയെ സമീപിക്കും. ചീഫ്...
കൊച്ചി: സ്‌ത്രീകള്‍ക്കെതിരേ അശ്ലീലപരാമര്‍ശം നടത്തി വിഡിയൊ പുറത്തുവിട്ട യൂട്യൂബര്‍ വിജയ്‌ പി നായരെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റ്‌ ഭാഗ്യലക്ഷ്‌മിക്കും കൂട്ടരും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. കേസില്‍ വാദം പൂര്‍ത്തിയായി. പ്രതികള്‍ നിയമം കൈയിലെടുത്തത്‌ അംഗീകരിക്കാനാകില്ലെന്ന്‌ കോടതി പറഞ്ഞു.കൈയേറ്റം ചെയ്‌തതും ദൃശ്യങ്ങള്‍ പുറത്തു വിട്ടതും നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലാത്തതു കൊണ്ടല്ലേയെന്നു കോടതി ചോദിച്ചു. എന്നാല്‍ സമൂഹത്തില്‍ മാറ്റം കൊണ്ടുവരാനാണ്‌ ശ്രമിച്ചതെന്ന്‌ ഭാഗ്യലക്ഷ്‌മിയുടെ അഭിഭാഷകന്‍ പറഞ്ഞു. അത്തരത്തില്‍...
പാരിസ്‌:ഫ്രാന്‍സില്‍ അടുത്തടുത്തുണ്ടായ ഭീകരാക്രമണങ്ങളുടെ പേരില്‍ ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്കിടയില്‍ ചേരിതിരിവ്‌. മതഭീകരതയ്‌ക്കെതിരായ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവെല്‍ മാക്രോണിന്റെ നിലപാടിനെ എതിര്‍ത്തു ജനാധിപത്യ ഇസ്‌ലാമിക രാജ്യങ്ങളായ തുര്‍ക്കിയും പാക്കിസ്ഥാനും നില കൊണ്ടപ്പോള്‍ യാഥാസ്ഥിതിക അറബ്‌ രാജ്യമായ സൗദി അറേബ്യ ഇവരെ എതിര്‍ത്ത് രംഗത്തു വന്നതാണ്‌ ഇസ്‌ലാമിക ഭൗമരാഷ്ട്രീയത്തില്‍ ധ്രുവീകരണത്തിനിടയാക്കിയത്‌.പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചെന്ന്‌ ആരോപിച്ച്‌ അധ്യാപകനായ സാമുവല്‍ പാറ്റിയെ അടക്കം നാലു പേരെയാണ്‌ ഒരു മാസത്തിനിടെ ഫ്രാന്‍സില്‍ തീവ്രവാദികള്‍ ക്രൂരമായി...
Covid Cases in Kerala
 തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 6,638 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂര്‍ 341, പത്തനംതിട്ട 163, കാസര്‍ഗോഡ് 133, വയനാട് 90, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം.28 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ...