Fri. Apr 26th, 2024

തിരുവനന്തപുരം:

കെഎസ്ആര്‍ടിസി ആവിഷ്‌കരിച്ച ഡബിള്‍ ഡെക്കര്‍ ഫോട്ടോ ഷൂട്ട് പദ്ധതിക്ക് മികച്ച പിന്‍തുണ. 2021 ജനുവരി 18 ന് വിവാഹം ഉറപ്പിച്ച വാമനപുരം സ്വദേശി ഗണേഷും, ഈഞ്ചയ്ക്കല്‍ സ്വദേശിനി ലക്ഷ്മിയുമാണ് തലസ്ഥാന നഗരയില്‍ സര്‍വ്വീസ് നടത്തിയ ഡബിള്‍ ഡക്കര്‍ ബസിലെ ആദ്യ ഫോട്ടോഷൂട്ട് നടത്തിയത്. എട്ട് മണിക്കൂറിന് 4000 രൂപ വാടക നല്‍കിയാല്‍ 50 കിലോ മീറ്റര്‍ ദൂരത്തില്‍ ഈ സര്‍വീസ് ഉപയോഗപ്പെടുത്താനാകും. അധികമുള്ള കിലോമീറ്ററുകള്‍ക്ക് അധിക വാടകകൂടി നല്‍കണം. വരുന്ന ഡിസംബര്‍ വരെയാണ് ഈ ഡിസ്‌കൗണ്ട് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

നഷ്ടത്തിലായ കെഎസ്ആര്‍സിയിെ കരകയറ്റാന്‍ കൂടിയാണ് ഇങ്ങനെയൊരു ഉദ്ദ്യമം നടപ്പിലാക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ടിക്കറ്റേതര വരുമാന വര്‍ധനവിന് വേണ്ടിയാണ് ഇത്തരം പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. ലണ്ടനിലെ ആഫ്റ്റർ നൂൺ ടീ ബസ് ടൂറിന്റെ മാതൃകയിൽ ആണ് കെഎസ്ആർടിസിയുടെ ഈ പദ്ധതി.

ബസില്‍ വിവാഹ പ്രീവെഡിംഗ്, പോസ്റ്റ് വെഡിംഗ് ഷൂട്ടുകള്‍ക്കും, ബര്‍ത്ത് ഡേ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്കും വാടകയ്ക്ക് നല്‍കും. ബസിന്‍റെ രണ്ടാം നിലയില്‍ ആഘോഷങ്ങള്‍ക്കും താഴത്തെ നിലയില്‍ കടുംബത്തോടൊപ്പമുള്ള യാത്രയ്ക്കുമാണ് അവസരം നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ നിരവധി പേരാണ് ഫോട്ടോഷൂട്ടിനായി ഡബിള്‍ ഡക്കര്‍ ബസ് ബുക്ക് ചെയ്തിരിക്കുന്നത്. പദ്ധതി വിജയകരമായാല്‍ കൊച്ചിയിലും കോഴിക്കോടും കൂടി ഡബിള്‍ ഡക്കര്‍ ബസില്‍ ഫോട്ടോ ഷൂട്ട് നടത്താം.

 

By Binsha Das

Digital Journalist at Woke Malayalam