Sat. Apr 20th, 2024
Footprints on Water movie

 

ഇംഗ്ലിഷ്–ഇന്ത്യൻ ചിത്രത്തിൽ പ്രധാനവേഷം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നിമിഷ സജയൻ. ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’ എന്ന ചിത്രത്തിൽ നിമിഷയ്ക്കൊപ്പം ബോളിവുഡ് താരം ആദിൽ ഹുസൈനും അഭിനയിക്കുന്നുണ്ട്. നിമിഷ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ലെന, ബ്രിട്ടീഷ് താരം അന്റോണിയോ അകീൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. നഥാലിയ ശ്യാം ആണ് സംവിധായിക. നഥാലിയയുടെ സഹോദരി നീത ശ്യാമാണ് തിരക്കഥ എഴുതുന്നത്. ചിത്രം 2021 ലാണ് റിലീസ് ചെയ്യുന്നത്.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് നിമിഷ. നിമിഷയുടെ പുതുതായി വെള്ളിത്തിരയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ്- നിമിഷ ജോഡി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

 

 

By Athira Sreekumar

Digital Journalist at Woke Malayalam