Fri. Apr 19th, 2024

 

കൊച്ചി:

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ റബിന്‍സ് കൊച്ചിയില്‍ പിടിയിലായി. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് റബിന്‍സിനെ അറസ്റ്റ് ചെയ്തത്. ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി യുഎഇയില്‍ നിന്ന് സ്വര്‍ണം അയച്ചത് ഫൈസര്‍ ഫരീദും റബിന്‍സും ചേര്‍ന്നാണ്. നേരത്തെ ഇരുവരും യുഎഇയില്‍ അറസ്റ്റിലായിരുന്നു. ദുബായിൽ നിന്ന് റബിൻസിനെ നാടുകടത്തുകയായിരുന്നു. 

കുറ്റവാളികളെ കൈമാറുന്ന ഉടമ്പടി പ്രകാരമാണ് യുഎഇ. റബിൻസിനെ ഇന്ത്യയിലേക്ക് നാടുകടത്തിയത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഫൈസൽ ഫരീദ് അടക്കമുള്ള അഞ്ച് പേരാണ് യുഎഇയിൽ അറസ്റ്റിലായത്. ഇതിന് പിന്നാലെ ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam