Sat. Apr 27th, 2024
തിരുവനന്തപുരം:

 
സംസ്ഥാനത്തുള്ള 300 കുടുംബാരോഗ്യകേന്ദ്രങ്ങളിൽ എല്ലാവർക്കും സൗജന്യമായി രോഗനിർണ്ണയം നടത്താനുള്ള പരിശോധനകൾ ഏർപ്പെടുത്താൻ നീക്കം. ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം പ്രസ്താവിച്ചത്.

സംസ്ഥാനത്ത് ഇതുവരെ സൗജന്യ രോഗനിർണ്ണയം ലഭ്യമാക്കിയിരുന്നത്, ഗർഭിണികൾ, 18 വയസ്സിനു താഴെയുള്ള കുട്ടികൾ, ദാരിദ്ര്യരേഖയ്ക്കു കീഴെയുള്ളവർ, പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ടവർ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ എന്നിവർക്കായിരുന്നു.

കുടുംബാരോഗ്യകേന്ദ്രങ്ങളിലെത്തുന്ന എല്ലാവർക്കും സൌജന്യമായി രോഗനിർണ്ണയം നടത്തുന്ന പദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. 64 തരം പരിശോധനകളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്. ചെലവേറിയ പരിശോധനകൾ സൗജന്യമായി ലഭ്യമാകുന്നത് പാവപ്പെട്ടവർക്കും സാധാരണക്കാർക്കും സഹായകരമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.