Thu. Apr 25th, 2024

കൊച്ചി:

പാലാ സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയില്‍ തര്‍ക്കം മുറുകുന്നു. പാലാ ഉള്‍പ്പെടെ ഒരു സീറ്റും വിട്ടുകാെടുക്കില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍. പാലാ സീറ്റ് വിട്ടുനല്‍കണമെന്ന് ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ല. പാലാ സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ചയും നടന്നിട്ടില്ല. വരുന്ന തിരഞ്ഞെടുപ്പിലും പാര്‍ട്ടി നാലിടത്ത് മല്‍സരിക്കുമെന്നും  ടി.പി. പീതാംബരന്‍ പറഞ്ഞു.

അതേസമയം, കൊച്ചിയിൽ ഇന്ന് ചേരുന്ന നേതൃയോഗത്തില്‍ കേരള കോൺഗ്രസ്‌ ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ ചേർന്ന ശേഷമുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്തും. പാലാ സീറ്റിനെ ചൊല്ലി മുന്നണി വിടുന്നതിൽ പാർട്ടിയിൽ മന്ത്രി എ കെ ശശീന്ദ്രൻ അടക്കമുള്ളവർക്ക് യോജിപ്പില്ല. എന്നാല്‍, പാലാ സീറ്റില്‍ എല്‍ഡിഎഫില്‍ തര്‍ക്കമില്ലെന്നാണ് മാണി സി കാപ്പന്‍ പറയുന്നത്.

 

By Binsha Das

Digital Journalist at Woke Malayalam