Wed. Apr 17th, 2024

തിരുവനന്തപുരം:

ജോസ് കെ മാണി വിഭാഗത്തിന്‍റെ എല്‍ഡിഎഫ് പ്രവേശനത്തിന് സിപിഎം കേന്ദ്ര നേതൃത്വം അനുമതി നല്‍കി. ജോസ് കെ മാണി രാജിവെയ്ക്കുന്ന രാജ്യസഭാ സീറ്റ് ജോസ് വിഭാഗത്തിന് തന്നെ നല്‍കും. കഴിഞ്ഞ ദിവസം ചേര്‍ന്ന അവൈലബിള്‍ പോളിറ്റ് ബ്യൂറോ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ജോസ് കെ മാണിയുമായുള്ള ചര്‍ച്ചയ്ക്ക് മൂന്ന് മാസം മുമ്പ് കേന്ദ്ര നേതൃത്വം അനുമതി നല്‍കിയിരുന്നു.

ജോസ് കെ മാണിയുടെ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരത്ത് നിർണായക യോഗങ്ങൾ ആണ് നടക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്.  അതേസമയം, ഇടത് മുന്നണി പ്രവേശനം ഉടനുണ്ടാവുമെന്ന് ജോസ് കെ. മാണി. എം.എന്‍. സ്മാരകത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം. സിപിഎം- സിപിഐ ഉഭയകക്ഷി ചര്‍ച്ച നടക്കാനിരിക്കെയാണ് ജോസ് കെ മാണി കാനത്തെ സന്ദര്‍ശിച്ചത്.

By Binsha Das

Digital Journalist at Woke Malayalam