Sat. Apr 20th, 2024
കൊച്ചി:

 
തീവ്രവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങളിൽ ഭാഗമായതിന്റെ പേരിൽ ദേശീയ അന്വേഷണസംഘം 2016ൽ അറസ്റ്റ് ചെയ്ത സുബഹാനി ഹാജ മൊയ്തീനെ കൊച്ചിയിലെ പ്രത്യേക എൻ ഐ എ കോടതി ജീവപര്യന്തം തടവ് ശിക്ഷയ്ക്കു വിധിച്ചു. കൂടാതെ 2.1 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

ഇടുക്കിക്കാരനായ സുബഹാനി 2005 ൽ ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയിൽ ചേരുകയും ഇറാഖിലും സിറിയയിലും പരിശീലനം കരസ്ഥമാക്കുകയും ചെയ്തു. ഇറാഖ് സർക്കാരിനെതിരായ പ്രക്ഷോഭത്തിലും പങ്കെടുത്തിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു എന്നതിന്റെ പേരിലാണ് എൻ ഐ എ 2016 ഒക്ടോബർ 5 നാണ് സുബഹാനിയെ അറസ്റ്റുചെയ്യുന്നത്. 130 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2015 പാരീസ് ഭീകരാക്രമണത്തെക്കുറിച്ച് സുബഹാനിയ്ക്ക് വിശദമായി അറിയാമായിരുന്നിരിക്കാം എന്നാണ് എൻ ഐ എ സംഘം കരുതുന്നത്.