25 C
Kochi
Sunday, July 25, 2021

Daily Archives: 26th September 2020

ഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 60  ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 85362 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികൾ 59,03,932 ആയി. ഇന്നലെ 1089 പേർ കൂടി മരിച്ചതോടെ ആകെ മരണം 93,379 ആയി. 48,49,584 പേർ ഇതുവരെ രോഗമുക്തരായി. 1.58 ശതമാനമാണ് നിലവിൽ രാജ്യത്തെ മരണ നിരക്ക്. 82.14 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണനിരക്ക് ഒരു ശതമാനത്തിൽ താഴെ എത്തിക്കുകയെന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് ഇരയായവർക്ക് അനുകൂല നീക്കവുമായി സർക്കാർ. പ്രതികളുടെ ആസ്തി വിവരങ്ങൾ കണ്ടെത്താനും സ്വത്തുകൾ വിറ്റ് നിക്ഷേപകരുടെ പണം തിരികെ നൽകാനും സർക്കാർ നീക്കമാരംഭിച്ചു. സാമ്പത്തിക തട്ടിപ്പുകൾ തടയാനായി കൊണ്ടു വന്ന കേന്ദ്രനിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. ഇതുമായി ബന്ധപ്പെട്ട് അഭ്യന്തര അ‍ഡീണൽ ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു.കേന്ദ്രനിയമത്തിൻ്റെ അടിസ്ഥാനത്തിൽ ഇതാദ്യമായാണ് സംസ്ഥാനത്ത് ഇങ്ങനെയൊരു നടപടി. . അഭ്യന്തര സെക്രട്ടറിയായ സജ്ഞയ് എം കൗളിനെ ഇതിനുള്ള അതോറിറ്റിയായി സ‍ർക്കാർ നിയമിച്ചിട്ടുണ്ട്. പ്രതികളുടേയും...
ഡൽഹി: മാതാപിതാക്കൾ 'വ്യാജ മതേതരത്വം' പിന്തുടരുന്നതുകൊണ്ടാണ് ചെറുപ്പക്കാരായ ഹിന്ദു പെൺകുട്ടികൾ മുസ്ലിം യുവാക്കളിലേക്ക് ആകൃഷ്ടരാവുകയും ലവ്  ജിഹാദുകൾ സംഭവിക്കുകയും ചെയ്യുന്നതെന്ന് വിശ്വ ഹിന്ദു പരിഷത്ത്. പാശ്ചാത്യ സംസ്കാരത്തോടുള്ള അഭിനിവേശവും, ബോളിവുഡ് താരങ്ങളുടെ മതം നോക്കാതെയുള്ള വിവാഹങ്ങളും ഇത്തരത്തിൽ പെൺകുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും വിശ്വ ഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) മുഖപത്രികയായ ഹിന്ദു വിശ്വ ലേഖനങ്ങളിൽ പറയുന്നു. വെള്ളിയാഴ്ച്ച ഇറങ്ങിയ പതിപ്പിലാണ് വർഗീയപരമായ പരാമർശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള 11 ലേഖനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.'ലവ് ജിഹാദ് സെ ദേശ് ബാച്ചയെ' (ലവ് ജിഹാദിൽ...
ഡൽഹി: കാർഷിക ബില്ലിനെതിരെ കേരളത്തിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. പ‌ഞ്ചാബ്, രാജസ്ഥാൻ, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയെ സമീപ്പിക്കാനൊരുങ്ങുന്നത്. രാഷ്ട്രപതി ബില്ലുകളിൽ ഒപ്പുവച്ച ശേഷമായിരിക്കും ഹർജികൾ നൽകുക.മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ചത്തീസ്ഗഡ്, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും കർഷകർ പ്രതിഷേധത്തിന്റെ ഭാഗമായി ദേശീയപാതകൾ ഉപരോധിച്ചിരുന്നു. ഹരിയാന, പഞ്ചാബ് , ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങള്‍ പ്രതിഷേധത്തില്‍ സ്തംഭിച്ചു. കര്‍ഷകരും കുടുംബാംഗങ്ങൾ വരെ പ്രതിഷേധത്തിന്റെ ഭാഗമാകുന്ന കാഴ്ചയാണ് പഞ്ചാബിലും ഹരിയാനയിലും കണ്ടത്. സ്ത്രീകളുടെ വലിയ സാന്നിധ്യം പ്രക്ഷോഭങ്ങളിലുണ്ടായി.
ഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കർഷക ബില്ലുകൾക്കെതിരെ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം ഇന്നും തുടരും. പഞ്ചാബില്‍ ട്രെയിന്‍ തടയൽ പ്രതിഷേധവും തുടരും. ഇന്നലെ കര്‍ഷക സംഘടനകള്‍ സംയുക്തമായി ഭാരത് ബന്ദിന് അഹ്വാനം ചെയ്തിരുന്നു. പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളിലെ കർഷകരുടെ സമരം പൊതുഗതാഗതത്തെ ബാധിച്ചിരുന്നു. സെപ്തംബര്‍ 28ന് കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ചുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 2ന് കര്‍ഷകരക്ഷാദിനമായി ആചരിക്കാനും തീരുമാനിച്ചു.മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ചത്തീസ്ഗഡ്, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും കർഷകർ പ്രതിഷേധത്തിന്റെ ഭാഗമായി ദേശീയപാതകൾ ഉപരോധിച്ചിരുന്നു. ഹരിയാന, പഞ്ചാബ്...
തിരുവനന്തപുരം: ലൈഫ് മിഷൻ കേസിലെ സിബിഐ പ്രാഥമികാന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. അനുവാദമില്ലാതെ  വിദേശ സഹായം സ്വീകരിച്ചത് സർക്കാർ പദ്ധതിക്കാണെന്നും, ലൈഫ് മിഷൻ കരാർ സർക്കാർ പദ്ധതിയുടെ ഭാഗമാണെന്നും പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ലൈഫ് മിഷൻ സിഇഒ സർക്കാർ പ്രതിനിധിയാണെന്നും ആയതിനാൽ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നാണ് സിബിഐ നിരീക്ഷണം.സംസ്ഥാനം നേരിട്ട് വിദേശ സഹായം സ്വീകരിച്ചില്ലെന്ന വാദം നിലനിൽക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ലൈഫ് മിഷനിൽ സി ബി ഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പ്രത്യേക...
തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടപടി. ബിനീഷിന്റെ സ്വത്തു വകകൾ അനുമതിയില്ലാതെ ക്രയവിക്രയം ചെയ്യരുതെന്ന് കാണിച്ച് ഇ ഡി രജിസ്‌ട്രേഷൻ വകുപ്പിന് കത്ത് നൽകിയിരിക്കുകയാണ്.ബിനീഷിൻ്റെ മുഴുവൻ ആസ്ഥിയും സ്വത്തുവകകളും സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനും നിർദേശം നൽകി. ഇതിനായി ബാങ്കുകൾക്കും ഇഡി നോട്ടീസ് നൽകി. ആസ്ഥിവിവരം ലഭിച്ച ശേഷം ബിനീഷിനെതിരെ കൂടുതൽ നടപടികളുണ്ടാവും എന്നാണ് ഇഡി വ്യക്തമാക്കുന്നത്.ഈ മാസം ഒൻപതിനാണ് ബിനീഷിനെ ഇഡി 11 മണിക്കൂറോളം ചോദ്യം ചെയ്തത്. അന്ന് രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ...
  1. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ: New Delhi Municipal Council (NDMC)   സീനിയർ റസിഡന്റ് തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റിനായി ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി) അപേക്ഷ ക്ഷണിച്ചു.Walk-in-interview Date - വാക്ക്-ഇൻ-അഭിമുഖം തീയ്യതി: 30 സെപ്റ്റംബർ 2020Obstetrics & Gynaecology: 07 പോസ്റ്റുകൾ Paediatrics: 08 പോസ്റ്റുകൾ Anaesthesia: 04 പോസ്റ്റുകൾ Medicine: 03 പോസ്റ്റുകൾ Surgery: 02 പോസ്റ്റുകൾ Orthopaedics: 02 പോസ്റ്റുകൾ Radiology: 01 പോസ്റ്റ്വിജ്ഞാപനംഔദ്യോഗിക വെബ്സൈറ്റ്   2. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ: Defence...