Wed. Apr 24th, 2024
ഡൽഹി:

കേന്ദ്ര സർക്കാർ പാസാക്കിയ കർഷക ബില്ലുകൾക്കെതിരെ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം ഇന്നും തുടരും. പഞ്ചാബില്‍ ട്രെയിന്‍ തടയൽ പ്രതിഷേധവും തുടരും. ഇന്നലെ കര്‍ഷക സംഘടനകള്‍ സംയുക്തമായി ഭാരത് ബന്ദിന് അഹ്വാനം ചെയ്തിരുന്നു. പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളിലെ കർഷകരുടെ സമരം പൊതുഗതാഗതത്തെ ബാധിച്ചിരുന്നു. സെപ്തംബര്‍ 28ന് കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ചുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 2ന് കര്‍ഷകരക്ഷാദിനമായി ആചരിക്കാനും തീരുമാനിച്ചു.

മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ചത്തീസ്ഗഡ്, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും കർഷകർ പ്രതിഷേധത്തിന്റെ ഭാഗമായി ദേശീയപാതകൾ ഉപരോധിച്ചിരുന്നു. ഹരിയാന, പഞ്ചാബ് , ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങള്‍ പ്രതിഷേധത്തില്‍ സ്തംഭിച്ചു. കര്‍ഷകരും കുടുംബാംഗങ്ങൾ വരെ പ്രതിഷേധത്തിന്റെ ഭാഗമാകുന്ന കാഴ്ചയാണ് പഞ്ചാബിലും ഹരിയാനയിലും കണ്ടത്. സ്ത്രീകളുടെ വലിയ സാന്നിധ്യം പ്രക്ഷോഭങ്ങളിലുണ്ടായി. അമൃത്സര്‍- ദില്ലി ദേശീയപാത കര്‍ഷകര്‍ അടച്ചു. ഉത്തര്‍പ്രദേശില്‍ നിന്ന് ദില്ലിയിലേക്ക് നീങ്ങിയ കര്‍ഷക റാലി നോയിഡയില്‍ പൊലീസ് തടഞ്ഞു.

By Arya MR