Fri. Mar 29th, 2024
കൊല്ലം:

മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയെയും പോലീസുകാരെയും വീടുകയറി ആക്രമിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജ്. മന്ത്രിയും പോലീസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണെന്നും എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നതെന്നുമുള്ള മുഴുവന്‍ വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നാണ് ശ്യാം രാജിന്റെ ഭീഷണി. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വീട്ടില്‍ അകാരണമായി പോലീസ് കയറുന്നുവെന്നും തിരിച്ച് അതേ നാണയത്തില്‍ പ്രതികരിക്കുമെന്നും ശ്യാം രാജ് പറഞ്ഞു.

കെടി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ കുണ്ടറയിലെ ഓഫീസിലേക്ക് യുവമോർച്ച മാർച്ച് നടത്തിയിരുന്നു. ഈ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ശ്യാംരാജ് പോലീസ് കുടുംബാംഗങ്ങളുടെയും മന്ത്രിയുടെയും വീടാക്രമിക്കുമെന്ന് ഭീഷണിമുഴക്കി സംസാരിച്ചത്.

By Arya MR