25 C
Kochi
Sunday, July 25, 2021

Daily Archives: 6th September 2020

മും​ബൈ: ബോ​ളി​വു​ഡ് ന​ടി റി​യ ച​ക്ര​വ​ർ​ത്തി​യെ നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ‌ ബ്യൂ​റോ വി​ഭാ​ഗം ചോ​ദ്യം ചെ​യ്യു​ന്നു. റി​യ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങു​ക​യും വി​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യും എ​ൻ​സി​ബി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മും​ബൈ​യി​ലെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്യു​ന്ന​ത്.ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം. റി​യ​യു​ടെ സ​ഹോ​ദ​ര​ൻ ഷോ​വി​ക്, സു​ശാ​ന്തി​ന്‍റെ മാ​നേ​ജ​ർ സാ​മു​വേ​ൽ മി​രാ​ൻ​ഡ എ​ന്നി​വ​രേ​യും ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. അ​തേ​സ​മ​യം, അ​റ​സ്റ്റി​ന് ത​യാ​റാ​ണെ​ന്നും, സ്നേ​ഹ​ത്തി​ന്‍റെ പേ​രി​ൽ താ​ൻ വേ​ട്ട​യാ​ട​പ്പെ​ടു​ക​യാ​ണെ​ന്നും റി​യ...
കോട്ടയം: ഉപതെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ കേരളാ കോൺഗ്രസിൽ ജോസ് കെ മാണി-ജോസഫ് പോര്‍ വിളികളും ചിഹ്നം വിവാദവും തുടരുന്നു. ആർക്കും ചിഹ്നം നൽകാൻ ജോസ് കെ മാണിക്ക് അധികാരമില്ലെന്ന് പി ജെ ജോസഫ് പ്രതികരിച്ചു. കോട്ടയത്ത് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗം നിയമ വിരുദ്ധമാണ്.കോടതി വിധി പ്രകാരം ജോസ് കെ മാണിക്ക് ചെയർമാനായി തുടരാനോ പാർട്ടി യോഗങ്ങൾ വിളിച്ചു ചേർക്കാനോ അധികാരമില്ലെന്നും ജോസഫ് കൂട്ടിച്ചേർത്തു. 'ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട്ടിൽ 8 ന് യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും....
തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ചൊ​വ്വാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.എ​റ​ണാ​കു​ളം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ക​ട​ലി​ൽ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.
ചൈന: ഇന്ത്യ- ചൈന യുദ്ധത്തിൽ ഇന്ത്യയ്ക്ക് വിജയ സാധ്യതയില്ലെന്ന പ്രകോപനപരമായ പരാമർശവുമായി ചൈന. ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ചൈനീസ് സർക്കാരിന്റെ അധീനതയിലുള്ള ഗ്ലോബൽ ടൈംസ് എഡിറ്റോറിയലിൽ ഇന്ത്യയ്‌ക്കെതിരെയുള്ള പ്രകോപനപരമായ പരാമർശം.സൈനിക ശേഷി ഉൾപ്പടെയുള്ള കാര്യങ്ങളിൽ ചൈനയുടെ ശേഷി ഇന്ത്യയെക്കാൾ ശക്തമാണ്. ഇക്കാര്യം ഇന്ത്യൻ പക്ഷത്തെ ഓർമിപ്പിക്കണമെന്നാണ് ഗ്ലോബൽ ടൈംസിന്റെ എഡിറ്റോറിയൽ പറയുന്നത്. മാത്രമല്ല, അതിർത്തിയിൽ...
കോട്ടയം: ജോസ് കെ മാണി രാജ്യസഭ എംപി സ്ഥാനം രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് പാർട്ടി നേതാവും എംഎൽഎയുമായ റോഷി അഗസ്റ്റിൻ. ഇതുസംബന്ധിച്ച ചർച്ചകൾ നടന്നിട്ടില്ലെന്നും കൂടുതൽ കാര്യങ്ങൾ ജോസ് കെ മാണി വിശദീകരിക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള ചർച്ചകൾ സ്റ്റിയറിംഗ് കമ്മിറ്റിയിൽ നടക്കുമെന്നും റോഷി.അതേസമയം ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചേക്കുമെന്ന് സൂചനയുണ്ട്. ഇടത് മുന്നണി പ്രവേശനത്തിന്റെ മുന്നോടിയായാണ് രാജിയെന്നാണ് ലഭിക്കുന്ന വിവരം. കേരള കോൺഗ്രസ്...
കാ‍സർഗോഡ്: എംസി കമറുദ്ദീൻ എംഎൽഎക്ക് വണ്ടി ചെക്ക് കേസിൽ സമൻസ്. കമറുദ്ദീൻ ചെയർമാനായ ജ്വല്ലറിയിലെ നിക്ഷേപകരുടെ പരാതിയിലാണ് സമൻസ് പുറപ്പെടുവിച്ചിരിക്കുന്നത്. കമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡിൽ 78 ലക്ഷം രൂപ നിക്ഷേപിച്ച രണ്ട് പേർക്ക് ചെക്ക് നൽകിയ കേസിലാണ് കോടതി സമൻസ് അയച്ചത്. കള്ളാർ സ്വദേശികളായ സുധീർ , അഷറഫ് എന്നിവർ ഹൊസ്ദുർഗ്ഗ് ജെഎഫ്‌സിയിൽ നൽകിയ പരാതിയിലാണ് കോടതി സമൻസ് അയച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം ജ്വല്ലറിക്കായി മൂന്ന് പേരിൽ നിന്നായി 10...
കാസർകോട്: എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി അന്തരിച്ചു. 79 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ കാസര്‍കോടെ മഠത്തിലായിരുന്നു അന്ത്യം. കുറച്ച് ദിവസമായി ശ്വാസതടസ്സവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായിരുന്നു. ഭൂപരിഷ്കരണ നിയമത്തിനെതിരെ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് കേശവാനന്ദ ഭാരതി ശ്രദ്ധേയനായത്.ഭൂപരിഷ്കരണ നിയമ പ്രകാരം എടനീർ മഠത്തിന്റെ സ്വത്തുക്കൾ കേരള സർക്കാർ ഏറ്റെടുത്തതോടെയാണ് കേസിന്റെ തുടക്കം. സ്വത്തവകാശം മൌലികാവകാശമാണ് എന്ന് അവകാശപ്പെട്ടാണ് അദ്ദേഹം 1969ല്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഏറെ ദിവസങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിലേക്കാണ് ഈ...
കോട്ടയം: ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചേക്കുമെന്ന് സൂചന. ഇടത് മുന്നണിയിൽ പ്രവേശിക്കുന്നതിന് മുൻപായി രാജ്യസഭാ അംഗത്വം രാജി വെയ്ക്കാനാണ് ജോസ് കെ മാണി ആലോചിക്കുന്നത്. പാലാ സീറ്റ് ലഭിക്കുന്നതിനാണ് ഈ നീക്കം.ജോസ് കെ മാണിയെ സംബന്ധിച്ച് പാല സീറ്റ് അഭിമാനപ്രശ്നമാണ്. എന്നാല്‍ പാലാ, കുട്ടനാട് സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി വ്യക്തമാക്കിയിട്ടുണ്ട്. പാലയും കുട്ടനാടും മോഹിച്ച് ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് വരേണ്ടെന്നാണ് പാലായില്‍ അട്ടിമറി വിജയം...
പത്തനംതിട്ട: പത്തനംതിട്ട ആറൻമുളയിൽ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കോവിഡ് രോഗിയെ പീഡിപ്പിച്ചു. യുവതിയെ ആശുപത്രിയിലെത്തിക്കാൻ ചുമതലപ്പെടുത്തിയ ആംബുലന്‍സ് ഡ്രൈവറാണ് പീഡിപ്പിച്ചത്. ഇതിനെത്തുടർന്ന്  കായംകുളം സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു.ആറന്മുള ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് 108 ആംബുലന്‍സ് ഡ്രൈവർ അതിക്രമം നടത്തിയത്.ഇന്നലെ രാത്രിയാണ് സംഭവം നടന്നത് .ആംബുലൻസിൽ രണ്ട് യുവതികൾ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ആശുപത്രിയിൽ ഇറക്കിവിട്ട ശേഷമാണ് ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് യുവതിയെ ഡ്രൈവർ പീഡിപ്പിച്ചത്.ഫസ്റ്റ്‌ലൈൻ...