Tue. Nov 26th, 2024

Month: August 2020

രാജമല ദുരന്തത്തില്‍ മരണം പതിനൊന്നായി

രാജമല: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. 12 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. 78 പേരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.  ഇന്ന് പുലര്‍ച്ചെ…

രാജമലയില്‍ 20 ഓളം വീടുകള്‍ക്ക് മുകളില്‍ മണ്ണിടിഞ്ഞു

രാജമല: മൂന്നാര്‍ രാജമലയില്‍ ഏകദേശം  80 ഓളം പേര്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് മേല്‍ മണ്ണിടിഞ്ഞു. ഇരുപതോളം വീടുകള്‍ മണ്ണിനടിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് പേരെ മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തിട്ടുണ്ട്.…

കേരള പോലീസിൽ വലിയ സ്വാധീനം സ്വപ്നയ്ക്ക് ഉണ്ടെന്ന് കസ്റ്റംസ് 

തിരുവനന്തപുരം: അധികാര കേന്ദ്രങ്ങളിലെല്ലാം വലിയ സ്വാധീനമുള്ള ആളാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് എന്ന് കസ്റ്റംസ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ സ്വപ്ന നൽകിയ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട്…

മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

തിരുവനന്തപുരം: അതിതീവ്രമഴയ്ക്ക് സാധ്യതയുള്ള വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിൽ ഓറഞ്ച് അലർട്ടും…

വീണ്ടും ആയിരം കടന്ന് രോഗികൾ; ഇന്ന് 1,298 പേർക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: ഇന്ന് കേരളത്തിൽ പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത് 1298 പേർക്ക്. 800 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും,…

കടല്‍ക്കൊലകേസ്: ഇനി കക്ഷി ചേരാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി 

ന്യൂഡല്‍ഹി: കടല്‍ക്കൊലകേസില്‍ കക്ഷി ചേരാനുള്ള ആവശ്യം അനുവദിക്കാന്‍ ആകില്ലെന്ന് സുപ്രീംകോടതി രജ്സ്ട്രി. സെന്‍റ് ആന്‍റണീസ് ബോട്ടില്‍ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ പത്ത് പേരുടെ ആവശ്യമാണ് രജിസ്ട്രി നിരാകരിച്ചത്.…

അഞ്ചുതെങ്ങില്‍ തീവ്രരോഗവ്യാപനം; 104 പേര്‍ക്ക് കൊവി‍ഡ്

തിരുവനന്തപുരം: തിരുവനന്തപുരം തീരദേശമേഖലയായ അഞ്ചുതെങ്ങിലെ ലാര്‍ജ് കൊവിഡ് ക്ലസ്റ്ററില്‍ തീവ്രരോഗവ്യാപനം. ഇന്ന് 443 പേരെ പരിശോധിച്ചതില്‍ 104 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പൂന്തുറ മേഖലയില്‍ 72 പേരെ…

സിപിഎം നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ശ്യാമള്‍ ചക്രബര്‍ത്തി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മാസം 29 മുതൽ കൊവിഡ് രോഗബാധിതനായി അദ്ദേഹം ചികിത്സയിലായിരുന്നു. ബംഗാളില്‍…

സ്വര്‍ണവില പവന് 41,320 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില പവന് 120 രൂപകൂടി 41,320 രൂപയായി. ഇതോടെ രണ്ടുദിവസം കൊണ്ട് ആയിരത്തി നാല്‍പത് രൂപയാണ് വര്‍ധിച്ചത്. 5165 രൂപയാണ് ഗ്രാമിന്റെ വില.…

ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് ഡിജിപി 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിര്‍ദേശവുമായി ഡിജിപി ലോക്നാഥ് ബെഹ്റ. വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍…