33 C
Kochi
Wednesday, December 1, 2021

Daily Archives: 4th August 2020

വാഷിംഗ്‌ടൺ: സര്‍ക്കാര്‍ ഏജന്‍സികളുടെ ജോലികള്‍ക്ക് സ്വന്തം പൗരന്‍മാര്‍ക്ക് മുന്‍ഗണന നല്‍കി അമേരിക്ക. ഫെഡറല്‍ ഏജന്‍സികളില്‍ എച്ച് 1ബി വിസയിലെത്തുന്നവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കി. ഇതുസംബന്ധിച്ച എക്സിക്യൂട്ടിവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. സര്‍ക്കാര്‍ ഏജന്‍സികള്‍ നേരിട്ടോ അല്ലാതെയോ വിദേശികളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കുന്ന ഉത്തരവാണിത്. പ്രധാനമായും എച്ച് 1 ബി വിസയുടെ ഉപഭോക്താക്കള്‍ ഇന്ത്യക്കാരാണ്. അതിനാല്‍ ആയിരകണക്കിന് ഇന്ത്യക്കാരെ നടപടി പ്രതികൂലമായി ബാധിക്കും. 
ബംഗളുരു: മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് പിന്നാലെ കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. താന്‍ കൊവിഡ് ബാധിതനാണെന്ന കാര്യം സിദ്ധരാമയ്യ ട്വിറ്ററിലൂടെയാണ് അറിയിച്ചത്‌. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും സ്വയം ക്വാറന്റീനില്‍ പോകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സിദ്ധരാമയ്യയെ മണിപ്പാല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യെദ്യൂരപ്പയും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, കർണാടകയിൽ 4,752 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 2,500 കടന്നു. 
തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസില്‍ എൻഐഎയുടെ അന്വേഷണം യുഎഇയിലേക്കും. യാത്രയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കുകയാണ്. ഹവാല ഇടപാടുകളെ കുറിച്ചും, യുഎഇയിൽ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും എൻഐഎ അന്വേഷിക്കും. കേസുമായി സുപ്രധാന പങ്കുള്ള അറ്റാഷെ ഇപ്പോള്‍ യുഎഇയിലാണുള്ളത്. അതുകൊണ്ട് തന്നെ ഈ വേളയില്‍ അന്വേഷണ സംഘം അദ്ദേഹത്തെ ചോദ്യം ചെയ്യും എന്ന് സൂചനയുണ്ട്. അറ്റാഷെയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഇന്ത്യ പലതവണ യുഎഇയെ സമീപിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും വിദേശകാര്യ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം കൂടി. കാസര്‍ഗോഡ് ചാലിങ്കല്‍ സ്വദേശി ഷംസുദീന്‍, തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫ്, വടകര വെള്ളികുളങ്ങര സ്വദേശിനി സുലേഖ എന്നിവരാണ് മരിച്ചത്. അൻപത്തിമൂന്നുകാരനായ ഷംസുദീൻ കഴിഞ്ഞ കുറച്ചു നാളുകളായി ഗുരുതരമായ വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫാണ് തിരുവനന്തപുരത്ത് മരിച്ചത്. 70 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ്...
ന്യൂഡല്‍ഹി:തുടര്‍ച്ചയായ ആറാം ദിവസവും 24 മണിക്കൂറില്‍ അരലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികള്‍. ഒറ്റ ദിവസം കൊണ്ട്  52,000 ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 803 പേര്‍ മരണപ്പെടുകയും ചെയ്തു.  ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതുടെ എണ്ണം 19 ലക്ഷത്തിനടുത്തെത്തി. പ്രതിദിന കണക്കിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് മുപ്പത്തി എണ്ണായിരത്തി തൊള്ളായിരത്തി മുപ്പത്തി എട്ട്...
കൊച്ചി:   മട്ടാഞ്ചേരി വിമെൻ & ചൈൽഡ് ആശുപത്രിയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നുകൊണ്ട് നൂതന സംവിധാനത്തിലുള്ള കൊവിഡ് വിസ്‌ക് ജയ്‌ഹിന്ദ്‌ ഗ്രൂപ്പ്‌ റോട്ടറി ക്ലബ്‌ ഓഫ് ഫോർട്ട്‌ കൊച്ചിയുടെ ആഭിമുഖ്യത്തിൽ സംഭാവന ചെയ്തു.ആശുപത്രിയിൽ വെച്ചു നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം പി ഹോസ്പിറ്റലിന് വിസ്‌ക് കൈമാറി. ജയ്‌ഹിന്ദ്‌ ഗ്രൂപ്പ്‌ ഡയറക്ടർ പരേഷ് എസ് ഷാ, വാറന്റി രേഖകളും യൂസർ മാനുവലും സുപ്രണ്ടിനു കൈമാറി. എം പിയുടെ അഭ്യർത്ഥന...