Fri. Mar 29th, 2024

കൊല്ലം:

കടവൂർ ജയൻ വധക്കേസിൽ ഒൻപത് പ്രതികളും കുറ്റക്കാരാണെന്ന് കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി.  കൊലപാതകം ജയൻ ആർഎസ്എസ് വിട്ടതിലുള്ള വൈരാഗ്യം മൂലം തന്നെയാണെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ കോടതി ശരിവെച്ചു. കേസിൽ വെള്ളിയാഴ്ച വിധി പറയും.

2012 ഫെബ്രുവരി ഏഴിനായിരുന്നു കൊല്ലം കടവൂര്‍ ജങ്ഷന് സമിപം വച്ച് ഒൻപത് അംഗ ആർഎസ്എസ് പ്രവർത്തകർ പട്ടാപകൽ ജയനെ വെട്ടിക്കൊലപ്പെടുത്തിയത്. സജീവ ആർഎസ്എസ് പ്രവർത്തകരായ ഒൻപത് പേരും കേസിൽ കുറ്റക്കാരാണെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും ഒരോ ലക്ഷം രൂപ വീതം പിഴയും അന്ന്  കോടതി വിധിച്ചു.

എന്നാൽ, കീഴ്‌ക്കോടതി വിധിയ്‌ക്കെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമിപിച്ചു. ഒന്നാം സാക്ഷിയായി അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയ ആൾ കള്ളസാക്ഷിയാണെന്നും കോടതിയില്‍ ഹാജരാക്കിയ ആയുധങ്ങള്‍ കൊലപാതകത്തിന് ഉപയോഗിച്ചതല്ലെന്നുമായിരുന്നു വാദം. തുടര്‍ന്ന് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്  കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വീണ്ടും കേസിൽ വീണ്ടും വാദം കേട്ടത്. നേരത്തെ, കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്ക് ശേഷം പ്രതികള്‍ ഒളിവില്‍ പോയത് വലിയ  വിവാദമായിരുന്നു.

By Arya MR