Thu. Apr 25th, 2024
ഡൽഹി:

സിഎഎ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് അറസ്റ്റിലായ ജാമിയ മിലിയ വിദ്യാര്‍ത്ഥിനി സഫൂറ സർഗാറിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. നാല് മാസം ഗർഭിണിയായ സഫൂറയ്ക്ക് മാനുഷിക പരിഗണനയിൽ ജാമ്യം അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. പതിനായിരം രൂപയുടെ ആൾ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കോടതിയുടെ അനുവാദം ഇല്ലാതെ ഡൽഹി വിടരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam