Wed. Apr 24th, 2024
കൊല്ലം:

സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധയെ തുടർന്ന് മരിച്ചു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മയ്യനാട് സ്വദേശി വസന്തകുമാർ മരിച്ചത്. 68 വയസായിരുന്നു. ഇതോടെ കേരളത്തിൽ കൊവിഡ് മരണം 22 ആയി. കൊല്ലം ജില്ലയില്‍ ഇത് രണ്ടാം തവണയാണ് കൊവിഡ് മരണം രേഖപ്പെടുത്തുന്നത്. ഈ മാസം എട്ടാം തീയതി ഡൽഹിയിൽ നിന്ന് നിസാമുദ്ദീന്‍ ട്രയിനിൽ നാട്ടിലെത്തിയ ഇയാൾക്ക് 17ാം തിയതിയാണ് രോഗം സ്ഥിരീകരിക്കുന്നത്. ശ്വാസം എടുക്കാൻ അടക്കം ബുദ്ധിമുട്ടായതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇദ്ദേഹത്തെ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam