Sun. Jul 6th, 2025

കൊച്ചി:

ആ​ലു​വ ചൊ​വ്വ​ര പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഫീ​ല്‍‌​ഡ് സ്റ്റാ​ഫി​നും ഭ​ര്‍​ത്താ​വി​നും  കൊവിഡ് സ്ഥിരീകരിച്ചു. ഇ​തോ​ടെ  ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ  ഡോ​ക്ട​ര്‍​മാ​ര്‍ അ​ട​ക്കം ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇവർ കൊവി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ലും സ​ന്ദ​ര്‍​ശിച്ചതായാണ് റിപ്പോർട്ട്.

അതേസമയം, കോഴിക്കോട് ഐഐഎമ്മിലെ കൊവിഡ് നിരീക്ഷണ  കേന്ദ്രത്തില്‍ കഴിയുകയായിരുന്ന  കുന്ദമംഗലം പന്തീര്‍പാടം സ്വദേശി അബ്ദുല്‍ കബീര്‍ മരിച്ചു. ഇദ്ദേഹത്തിന് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും  സ്രവം പരിശോധനയ്ക്ക് അയക്കുമെന്നും മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.

 

By Binsha Das

Digital Journalist at Woke Malayalam