29 C
Kochi
Monday, August 2, 2021

Daily Archives: 22nd June 2020

ന്യൂഡല്‍ഹി:ലഡാക്ക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്. പ്രധാനമന്ത്രിയുടെ വാക്കുകളെടുത്ത് ചൈനയെ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും അദ്ദേഹത്തിന് അയച്ച കത്തില്‍ മന്‍മോഹന്‍ സിങ് മുന്നറിയിപ്പ് നല്‍കി. സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിന്റെ പശ്ചാത്തലത്തിലാണ് മന്‍മോഹന്‍ സിങ്ങിന്റെ മുന്നറിയിപ്പ്.തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്നത് നയതന്ത്രത്തിനും നിര്‍ണായക നേതൃത്വത്തിനും പകരമാവില്ല. ചൈന ഉയര്‍ത്തുന്ന...
ന്യൂഡല്‍ഹി:പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മൂന്ന് ദിവസത്തെ റഷ്യാ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം കുറിക്കും. സന്ദര്‍ശന വേളയില്‍ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400 ന്റെ കൈമാറ്റം വേഗത്തിലാക്കാന്‍ പ്രതിരോധ മന്ത്രി സമ്മര്‍ദ്ദം ചെലുത്തും. റഷ്യയുമായി ശക്തമായ പ്രതിരോധ ബന്ധം പുലര്‍ത്തുന്ന ചൈന ഇതിനകം തന്നെ അവിടെ നിന്ന് എസ് -400 സംവിധാനം സ്വന്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ഇന്ത്യയുടെ സമ്മര്‍ദ്ദം.കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് എസ് 400 സംവിധാനത്തിന്റെ കൈമാറ്റം...
തിരുവനന്തപുരം:തിരുവനന്തപുരം- കാസര്‍ഗോഡ് സെമി ഹെെസ്പീഡ് റെയില്‍പാതയ്ക്ക് ഭൂമി കണ്ടെത്താനുള്ള നടപടി ആരംഭിച്ചു. 1383 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിനായി പ്രത്യേക റവന്യൂ സെല്‍ രൂപീകരിക്കണമെന്ന്  കേരള റെയില്‍ വികസന കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് റെയില്‍ വികസന കോര്‍പറേഷന്‍ സര്‍ക്കാരിന് കത്ത് നല്‍കി. തിരുവനന്തപുരം കൊച്ചുവേളി മുതല്‍ കാസര്‍ഗോഡ് വരെ 532 കിലോമീറ്റര്‍ ദൂരത്തിലാണ് പുതിയ പാത.  
തിരുവനന്തപുരം:സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്നലെ മുതൽ പലയിടത്തും മഴ കൂടുതൽ ശക്തിപ്പെട്ടു. മലയോരമേഖലയില്‍ മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. ഇതേതുടര്‍ന്ന്, മലയോര മേഖലകളില്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മഴ കനത്തതോടെ തീരമേഖലയില്‍ കടലാക്രമണ ഭീഷണിയുമുണ്ട്. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 
പനാജി: ഗോവയില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. സത്താരിയിലെ മോര്‍ലെ ഗ്രാമത്തില്‍ നിന്നുള്ള 85കാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് വയോധികനെ മര്‍ഗാവോയിലെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റിയത്. മോര്‍ലെ ഗ്രാമം കഴിഞ്ഞാഴ്ച കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ മകനും മരുമകള്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. ഇവരടക്കം ഗ്രാമത്തില്‍ 19 പേരാണ് കൊവിഡ് രോഗികളായുള്ളത്. സംസ്ഥാനത്ത് ഇതുവരെ 818 പേര്‍ക്ക് കൊവിഡ് ബാധിച്ചതില്‍ 135 പേര്‍ രോഗമുക്തരായി.
തിരുവനന്തപുരം:സംസ്ഥാനത്ത് സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന സൂചന നല്‍കി ഐസിഎംആർ പഠനം. ഉറവിടമറിയാത്ത നാല് പേർക്ക് കൊവിഡ് വന്നു പോയതായി സീറോ സർവൈലൻസ് പഠനം ചൂണ്ടിക്കാട്ടുന്നു. രോഗം വന്നുപോയവരുടെ ശരീരത്തിൽ ഇമ്യൂണോഗ്ലോബുലിൻ ജി ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു പരിശോധന. സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേർന്ന് നടത്തിയ പരിശോധനയില്‍ 1,193 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്.
ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 14,821 പേർക്ക്. ഇതോടെ ഇന്ത്യയിലെ അകെ രോഗികളുടെ എണ്ണം 4,25,282 ലേക്കെത്തി. ഇന്നലെ 445 പേരാണ് കൊവിഡിനെ തുടർന്ന് മരണമടഞ്ഞത്. പ്രതിദിനം വൈറസ് ബാധയെ തുടർന്ന് രേഖപ്പെടുത്തുന്ന ഏറ്റവും വലിയ കണക്കാണിത്. എന്നാൽ രാജ്യത്ത് രോഗമുക്തി നിരക്ക് 55.77 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ രോഗബാധിതരുടെ എണ്ണത്തിൽ ലോകത്തിന്റെ കണക്കെടുത്താൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.  
കൊച്ചി: ചാർട്ടേർഡ് വിമാനത്തിൽ കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു. ചാർട്ടേർഡ് വിമാനങ്ങൾ കൂടാതെ വന്ദേഭാരത് മിഷന്‍റെ ഭാഗമായി വരുന്നവർക്കും സർട്ടിഫിക്കറ്റ് നിർബന്ധമാണോ എന്നതടക്കമുള്ള കാര്യങ്ങൾ ഇന്ന് കോടതിയിൽ വ്യക്തമാക്കണം. പിസിആർ ടെസ്റ്റിന് പകരം ട്രൂനാറ്റ് ടെസ്റ്റ് അടക്കം മതിയെന്നാണ് സംസ്ഥാന...
വാഷിംഗ്‌ടൺ: ഇന്നലെ മാത്രം ലോകത്താകെ ഒരു ലക്ഷത്തി എൺപത്തി രണ്ടായിരത്തിലധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. ഇതോടെ കൊവിഡ് രോഗികളുടെ ആകെ എണ്ണം 90 ലക്ഷം കടന്നു. മരണം 4,60,000 പിന്നിട്ടു.  ബ്രസീലിൽ മാത്രം ഇന്നലെ അര ലക്ഷത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിലാകട്ടെ 36,000 പുതിയ രോഗികളെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.