വായന സമയം: < 1 minute

ന്യൂഡല്‍ഹി:

ലഡാക്ക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്. പ്രധാനമന്ത്രിയുടെ വാക്കുകളെടുത്ത് ചൈനയെ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും അദ്ദേഹത്തിന് അയച്ച കത്തില്‍ മന്‍മോഹന്‍ സിങ് മുന്നറിയിപ്പ് നല്‍കി. സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിന്റെ പശ്ചാത്തലത്തിലാണ് മന്‍മോഹന്‍ സിങ്ങിന്റെ മുന്നറിയിപ്പ്.

തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്നത് നയതന്ത്രത്തിനും നിര്‍ണായക നേതൃത്വത്തിനും പകരമാവില്ല. ചൈന ഉയര്‍ത്തുന്ന ഭീഷണിയെ നേരിടാന്‍ ഒരു രാജ്യമെന്ന നിലയില്‍ നാം ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിതെന്നും മന്‍മോഹന്‍ സിങ് കത്തില്‍ ഓര്‍മ്മിപ്പിച്ചു.

Advertisement