Thu. Apr 25th, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന സൂചന നല്‍കി ഐസിഎംആർ പഠനം. ഉറവിടമറിയാത്ത നാല് പേർക്ക് കൊവിഡ് വന്നു പോയതായി സീറോ സർവൈലൻസ് പഠനം ചൂണ്ടിക്കാട്ടുന്നു. രോഗം വന്നുപോയവരുടെ ശരീരത്തിൽ ഇമ്യൂണോഗ്ലോബുലിൻ ജി ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു പരിശോധന. സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേർന്ന് നടത്തിയ പരിശോധനയില്‍ 1,193 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്.

By Binsha Das

Digital Journalist at Woke Malayalam