Sat. Apr 20th, 2024
പനാജി:

ഗോവയില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. സത്താരിയിലെ മോര്‍ലെ ഗ്രാമത്തില്‍ നിന്നുള്ള 85കാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് വയോധികനെ മര്‍ഗാവോയിലെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റിയത്. മോര്‍ലെ ഗ്രാമം കഴിഞ്ഞാഴ്ച കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ മകനും മരുമകള്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. ഇവരടക്കം ഗ്രാമത്തില്‍ 19 പേരാണ് കൊവിഡ് രോഗികളായുള്ളത്. സംസ്ഥാനത്ത് ഇതുവരെ 818 പേര്‍ക്ക് കൊവിഡ് ബാധിച്ചതില്‍ 135 പേര്‍ രോഗമുക്തരായി.

By Binsha Das

Digital Journalist at Woke Malayalam