25 C
Kochi
Sunday, July 25, 2021

Daily Archives: 22nd June 2020

തിരുവനന്തപുരം:കൊവിഡ് ആശങ്ക വര്‍ധിച്ചതിനെ തുടര്‍ന്ന് തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായി  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  ഓട്ടോറിക്ഷയിലും ടാക്സിയിലും യാത്ര ചെയ്യുന്നവര്‍ വാഹനത്തിന്‍റെ നമ്പറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണമെന്ന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ പരിപാടികൾക്കും സമരങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി.  ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ ആളുകള്‍ ശക്തമായി പാലിക്കണമെന്ന് മന്ത്രി ഓർമപ്പെടുത്തുകയും ചെയ്തു.
തിരുവനന്തപുരം:സംസ്ഥാനത്ത് വിദേശ സര്‍വകലാശാലകളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമായി ഓണേഴ്സ് ബിരുദ കോഴ്സുകള്‍ തുടങ്ങാൻ സർക്കാർ തീരുമാനം. ത്രിവല്‍സര ബിരുദം തന്നെ തുടരുമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ അറിയിച്ചു. എന്നാൽ  പരിഷ്‍കരണ നടപടികള്‍ ഉള്‍ക്കൊളളുന്ന 200 പുതിയ കോഴ്‍സുകള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.  ബിരുദ കോഴ്‍സുകള്‍ നാല് വര്‍ഷമാക്കി ഉയര്‍ത്തണമെന്ന് വിദഗ്‍ധ സമിതി ശുപാര്‍ശ നല്‍കിയതിന് പിന്നാലെയാണ് ഈ വിശദീകരണം.
കൊച്ചി:ചാർട്ടേർഡ് വിമാനങ്ങളിൽ എത്തുന്ന പ്രവാസികൾക്ക് നിബന്ധനകൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് കേന്ദ്രം. അതിനാലാണ് ഫ്ളൈറ്റുകൾക്ക് സംസ്ഥാനത്തിന്റെ എൻ‌ഒസി ഏർപ്പെടുത്തിയതെന്നും കേന്ദ്രം ഹൈക്കോടതിയിൽ വ്യക്തമാക്കി. എന്നാൽ കേന്ദ്രത്തിന്റെ  ഇത് സംബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു.
എറണാകുളം:എറണാകുളം നായരമ്പലത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചയാളുടെ വൈറസ് ഉറവിടം കണ്ടെത്താനാകാതെ ആശങ്കയിലാണ് ആരോഗ്യവകുപ്പ് അധികൃതർ. ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറടക്കം ആറ് പേർ നിരീക്ഷണത്തിലാണ്. താൻ സമീപകാലത്തൊന്നും ദീർഘദൂര യാത്രകൾ നടത്തിയിട്ടില്ലെന്നാണ് രോഗി പറയുന്നത്. എന്നാൽ  അയാൾ വിദേശത്തു നിന്നോ മറ്റ് സംസ്ഥാനത്തു നിന്നോ മടങ്ങി വന്നവരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടോ എന്നതടക്കം പരിശോധിച്ച് വരികയാണ്.
ഇടുക്കി:കട്ടപ്പനയിൽ കൊവിഡ് സ്ഥിരീകരിച്ച ആശാ പ്രവർത്തകയുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതോടെ ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നതും ആരോഗ്യവകുപ്പിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. രോഗലക്ഷണങ്ങൾ കണ്ട് വ്യാഴാഴ്ച നിരീക്ഷണത്തിൽ പോകുന്നത് വരെ ഇവർ നൂറിലധികം വീടുകളിൽ മരുന്നുമായി പോയിട്ടുണ്ടെന്നാണ് വിവരം.താലൂക്ക് ആശുപത്രിയിലും ദിവസവും ഇവര്‍ എത്താറുണ്ടായിരുന്നു. ആശുപത്രിയിലെ എത്ര നഴ്സുമാരുമായി സമ്പർക്കമുണ്ടായി എന്ന കാര്യവും ഇതുവരെ വ്യക്തമായിട്ടില്ല. ഇതോടെ ആശ പ്രവര്‍ത്തക സന്ദര്‍ശിച്ച വീടുകലിലുള്ളവരെയും നഴ്സുമാരെയും മുഴുവന്‍ കണ്ടെത്തി നിരീക്ഷണത്തിലാക്കുകയെന്ന...
ന്യൂഡല്‍ഹി:രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്.  ട്രക്കിൽ നാല് മുതൽ ഏഴ് ഭീകരർ വരെ ഡല്‍ഹിയില്‍ ആക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഭീകരവാദികളില്‍ ചിലര്‍ ജമ്മു കശ്മീരില്‍നിന്നുളളവരാണ്. നഗരത്തില്‍ ആക്രമണം നടത്തുകയാണ് ഇവരുടെ ലക്ഷ്യം. റോഡ് മാര്‍ഗം കാര്‍,ബസ്,ടാക്‌സി തുടങ്ങിയവയിലാകും ഇവര്‍ ഡല്‍ഹിയിലേക്ക് കടക്കുകയെന്നാണ് സൂചന.  
കൊച്ചി:കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍, ഇരയായ നടിയുടെ ക്രോസ് വിസ്താരം ഇന്ന് ആരംഭിക്കും. വിസ്താരം മൂന്ന് ദിവസം നീണ്ട് നില്‍ക്കും. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നീണ്ട ഇളവേളയ്ക്ക് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. പ്രൊസിക്യൂഷന്‍റെ ഭാഗത്ത് നിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം എന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. നടിയുടെ ക്രോസ് വിസ്താരത്തിന് ശേഷം ഇവരുടെ സഹോദരന്‍, നടി രമ്യാ നമ്പീശന്‍ ,സംവിധായകന്‍ ലാലിന്‍റ...
തിരുവനന്തപുരം:കൃഷിമന്ത്രി വിഎസ് സുനിൽകുമാർ സ്വയം കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചു. കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകയ്‌ക്കൊപ്പം മന്ത്രി ഒരു യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതേ തുടർന്നാണ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. അദ്ദേഹത്തിന്റെ പിഎയും ക്വാറന്റീനിലാണ്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് മന്ത്രി ഇപ്പോൾ ഉള്ളത്.ജൂണ്‍ 15നാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. 13 പേരാണ് യോഗത്തിലുണ്ടായിരുന്നത്. ഈ യോഗത്തില്‍ പങ്കെടുത്ത ആരോഗ്യവകുപ്പ് ജീവനക്കാരിക്ക് ഞായറാഴ്ച വൈകിട്ടാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ന്യൂഡല്‍ഹി:തുടര്‍ച്ചയായ 16-ാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് കൂടിയത്.  കൊച്ചിയില്‍ ഒരുലിറ്റര്‍ പെട്രോളിന് 79 രൂപ എഴുപത്തി നാല് പെെസയും, ഡീസലിന് 74 രൂപ 64 പെെസയുമാണ്. കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ ഡീസലിന് 8 രൂപ 98 പെെസയും,  പെട്രോളിന് 8 രൂപ 33 പെെസയുമാണ് വര്‍ധിച്ചത്.  ജൂൺ ഏഴ് മുതലാണ് ഇന്ധനവില ഉയരാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയിൽ...
ന്യൂഡല്‍ഹി:ജ​മ്മു കാ​ശ്മീരില്‍ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍ പ്ര​കോ​പ​നം. അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണത്തില്‍ ഒരു സെെനികന്‍ വീരമൃത്യുവരിച്ചു. നൗഷേറയിലും കൃഷ്ണഘഡിലുമാണ് പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയത്. പാ​ക് ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്നു ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. അടുത്തിടെ ദി​വ​സ​വും മൂ​ന്ന് നാ​ല് ത​വ​ണ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ ക​രാ​ര്‍ ലം​ഘി​ച്ച്‌ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. ജൂൺ അഞ്ച് മുതലുള്ള ഇത്തരത്തിലുള്ള ആക്രമണത്തിൽ വീരമൃത്യു വരിക്കുന്ന നാലാമത്തെ സൈനികനാണിത്.