Sat. Jan 18th, 2025

Day: June 13, 2020

കൊവിഡ് പ്രതിരോധം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് മോദി 

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെക്കുറിച്ചും ലോക്ക് ഡൗണ്‍ ഇളവുകളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ചചെയ്യും. ഈ മാസം 16, 17 തീയതികളില്‍ അദ്ദേഹം മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ്…

ചെെനയില്‍ പുതുതായി കൊവിഡ് രോഗികള്‍; ബെയ്ജിങ്ങില്‍ വീണ്ടും ലോക്ഡൗണ്‍ 

ബെയ്ജിങ്: ചെെനയില്‍ പുതുതായി പതിനൊന്ന് കൊവിഡ് കേസുകള്‍  റിപ്പോര്‍ട്ട് ചെയ്തു. ബെയ്ജിങ്ങിലെ മാംസ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് വീണ്ടും പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. ഇതോടെ ബെയ്ജിങ്ങില്‍ വീണ്ടും…

വന്ദേഭാരത് മിഷന്‍ മൂന്നാംഘട്ടം: ഒമാനില്‍നിന്ന് കേരളത്തിലേക്ക് 15 വിമാനങ്ങള്‍ 

ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്‍ ദൗത്യത്തിന്‍റെ മൂന്നാം ഘട്ടത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് 23 വിമാന സർവീസുകളുണ്ടാകും. ഇതില്‍ 15 വിമാനങ്ങള് കേരളത്തിലേക്ക് സര്‍വീസ് നടത്തും. മസ്കറ്റ് ഇന്ത്യൻ…

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; സുരക്ഷാസേന നാല് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുൽഗാമയിലും അനന്തനാഗിലും സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. രണ്ടിടങ്ങളിലുമായി നടന്ന ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. അനന്ത്നാഗില്‍ കൊല്ലപ്പെട്ടവര്‍ ഹിസ്ബുള്‍  തീവ്രവാദികളാണെന്നാണ് വിവരം. ഇവിടെ…

കുഞ്ഞനന്തന്‍റെ ചിത്രം വാട്സ് ആപ്പ് സ്റ്റാറ്റസ് ആക്കിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് 

കണ്ണൂര്‍: ടിപി വധക്കേസില്‍ ശിക്ഷ അനുഭവിക്കവെ മരിച്ച പി കെ കുഞ്ഞനന്തന്‍റെ ചിത്രം വാട്സ് ആപ്പ് സ്റ്റാറ്റസാക്കിയ പൊലീസുകാര്‍ക്കെതിരെ കോണ്‍ഗ്രസ്. കണ്ണൂരിലെ നാല് പൊലീസുകാരാണ് കഴിഞ്ഞ ദിവസകം അന്തരിച്ച…

ലോകത്ത് കൊവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു; 24 മണിക്കൂറില്‍ ഒന്നരലക്ഷത്തിനടുത്ത് രോഗികള്‍ 

ജനീവ: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം എഴുപത്തി ഏഴ് ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരം കടന്നു. ഇന്നലെ മാത്രം ഒരു ലക്ഷത്തി നാല്‍പ്പതിനായിരത്തി തൊള്ളായിരത്തി പതിനേഴ് പേര്‍ക്കാണ് പുതുതായി രോഗം…

ഇരുട്ടടിയായി ഇന്ധനവില; പെട്രോളിനും ഡീസലിനും തുടർച്ചയായ ഏഴാം ദിവസവും വില കൂടി

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിക്കിടയിലും സാധാരണക്കാരെ ദുരിതത്തിലാക്കി രാജ്യത്ത് തുടർച്ചയായ ഏഴാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ പെട്രോളിന് 3.91…

കേരളത്തില്‍ ഇന്ന് മഴ കനത്തേക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കന്‍കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം,എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്,…

കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; ഇന്ത്യയില്‍ 24 മണിക്കൂറില്‍ പതിനൊന്നായിരത്തിലധികം രോഗികള്‍ 

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. മഹാരാഷ്ട്രയില്‍ മാത്രം രോഗികള്‍ ഒരു ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് പതിനൊന്നായിരത്തി നാനൂറ്റി അമ്പത്തി…

കൊവിഡ് ബാധിച്ച് 18 ദിവസം വെന്‍റിലേറ്ററില്‍ കഴിഞ്ഞ  നാല് മാസം പ്രായമായ കുഞ്ഞ് ആശുപത്രി വിട്ടു

വിശാഖപട്ടണം: വിശാഖപട്ടണത്ത് കൊവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് മാസം പ്രായമായ കുഞ്ഞ് അസുഖം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. പതിനെട്ട് ദിവസമായി വെന്റിലേറ്ററില്‍ ചികിത്സയില്‍…