Thu. Apr 25th, 2024

വിശാഖപട്ടണം:

വിശാഖപട്ടണത്ത് കൊവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് മാസം പ്രായമായ കുഞ്ഞ് അസുഖം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. പതിനെട്ട് ദിവസമായി വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞുരുന്ന പെണ്‍കുഞ്ഞാണ് വിശാഖപട്ടണം വിഐഎംഎസ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായത്. കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഗോത്ര വര്‍ഗ വിഭാഗത്തിലെ ലക്ഷ്മി എന്ന യുവതിക്ക് മെയ് മാസത്തിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീടാണ് അവരുടെ നാല് മാസം പ്രായമായ കുഞ്ഞിനും രോഗം സ്ഥീരീകരിച്ചതെന്ന് ജില്ലാ കളക്ടര്‍ വിനയ് ചന്ദ് അറിയിച്ചത്.

 

 

 

 

By Binsha Das

Digital Journalist at Woke Malayalam