Sat. Apr 20th, 2024

ശ്രീനഗര്‍:

ജമ്മുകശ്മീരിലെ കുൽഗാമയിലും അനന്തനാഗിലും സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. രണ്ടിടങ്ങളിലുമായി നടന്ന ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. അനന്ത്നാഗില്‍ കൊല്ലപ്പെട്ടവര്‍ ഹിസ്ബുള്‍  തീവ്രവാദികളാണെന്നാണ് വിവരം. ഇവിടെ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ കശ്മീരില്‍ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടലാണിത്‌. നേരത്തെ നടന്ന ഏറ്റുമുട്ടലുകളില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ 16 തീവ്രവാദികളെ സുരക്ഷാ സേന വധിച്ചിരുന്നു.

By Binsha Das

Digital Journalist at Woke Malayalam