Sat. Apr 27th, 2024

ബെയ്ജിങ്:

ചെെനയില്‍ പുതുതായി പതിനൊന്ന് കൊവിഡ് കേസുകള്‍  റിപ്പോര്‍ട്ട് ചെയ്തു. ബെയ്ജിങ്ങിലെ മാംസ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് വീണ്ടും പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. ഇതോടെ ബെയ്ജിങ്ങില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സമീപത്തുള്ള ഒമ്പത് സ്‌കൂളുകളും അടച്ചിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam