വായന സമയം: < 1 minute

ന്യൂഡല്‍ഹി:

കൊവിഡ് വ്യാപനത്തെക്കുറിച്ചും ലോക്ക് ഡൗണ്‍ ഇളവുകളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ചചെയ്യും. ഈ മാസം 16, 17 തീയതികളില്‍ അദ്ദേഹം മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ആശയവിനിമയം നടത്തുക. ഇളവുകള്‍ക്ക് പിന്നാലെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രാജ്യത്തുണ്ടായിരിക്കുന്നത്. ഇക്കാര്യം യോഗത്തില്‍ വിലയിരുത്തും. കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയാണിത്.

 

 

Advertisement