Tue. Jul 1st, 2025

ന്യൂഡല്‍ഹി:

വന്ദേഭാരത് മിഷന്‍ ദൗത്യത്തിന്‍റെ മൂന്നാം ഘട്ടത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് 23 വിമാന സർവീസുകളുണ്ടാകും. ഇതില്‍ 15 വിമാനങ്ങള് കേരളത്തിലേക്ക് സര്‍വീസ് നടത്തും. മസ്കറ്റ് ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ആറു സർവീസുകൾ കൊച്ചിയിലേക്കും നാല് സർവീസുകൾ തിരുവന്തപുരത്തേക്കും മൂന്നു വിമാനങ്ങൾ കോഴിക്കോട്ടേക്കും രണ്ടു വിമാനങ്ങള്‍ കണ്ണൂരിലേക്കുമാണുള്ളത്.

By Binsha Das

Digital Journalist at Woke Malayalam