25 C
Kochi
Sunday, July 25, 2021

Daily Archives: 8th June 2020

കോട്ടയം:കോട്ടയം മീനച്ചിലാറ്റില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷന്‍ അംഗം ഇ എം രാധയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥിനിയെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണം ഉയര്‍ന്നതോടെയാണ് വനിത കമ്മിഷന്‍റെ ഇടപെടല്‍. സംഭവത്തിന്‍റെ നിജസ്ഥിതി അന്വേഷിച്ച് കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ഇഎം രാധ അറിയിച്ചു.എംജി സര്‍വകലാശാല വദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ബിഎംവി...
തിരുവനന്തപുരം:ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എതിര്‍ത്തിട്ടും ക്ഷേത്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ പിടിവാശി കാണിക്കുന്നതിന്‍റെ പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍. ഹിന്ദു സംസ്‌കാരമനുസരിച്ച് ഈശ്വരന്‍ തൂണിലും തുരുമ്പിലുമുണ്ട്. ഈശ്വരപ്രാര്‍ത്ഥന വ്യക്തിപരമാണ്. സമൂഹ പ്രാര്‍ത്ഥന ക്ഷേത്രങ്ങളില്‍ ഹൈന്ദവ ആചാരപ്രകാരം ഇല്ല. ക്ഷേത്രപ്രവേശനം ഭക്തരോ ക്ഷേത്രസമിതികളോ ആവശ്യപ്പെട്ടിട്ടില്ലെന്നും, എന്നിട്ടും ക്ഷേത്രം തുറക്കുന്നത് ആരോടുള്ള താല്‍പ്പര്യമാണെന്ന് ഗോപാലകൃഷ്ണന്‍ ചോദിച്ചു.തബ് ലീഗിനെ പോലെ ഹിന്ദു ആരാധനാലയങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ഹിഡന്‍ അജണ്ട സര്‍ക്കാര്‍ ഉത്തരവിന്...
ഡൽഹി: ശാരീരിക അസ്വസ്ഥതകൾ നേരിട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സ്വയം നീരീക്ഷണത്തിലേക്ക് മാറിയതായി റിപ്പോർട്ട്. അദ്ദേഹത്തിന് നേരിയ പനിയും തൊണ്ട വേദനയും ഉണ്ടെന്നും ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് നീരീക്ഷണത്തിലേക്ക് മാറിയ കെജ്‌രിവാളിന്റെ കൊവിഡ് പരിശോധന നാളെ നടത്തുമെന്നും ആം ആദ്മി പാർട്ടി നേതാവ് സ‍ഞ്ജയ് സിങ്ങ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്നതിനാൽ തന്റെ എല്ലാ പരിപാടികളും മാറ്റിവെച്ചാണ് കെജ്‍രിവാള്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുന്നത്.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിൽ ജോലി ചെയ്യുന്ന  ആരോഗ്യ പ്രവർത്തകർക്ക് ക്വാറന്റീൻ ദിനങ്ങൾ നിഷേധിച്ചെന്നാരോപിച്ച് നഴ്സുമാർ ഇന്ന് കരിദിനം ആചരിച്ചു. സി പി എം അനുകൂല സംഘടനയായ കെജിഎൻഎയും, പ്രതിപക്ഷ സംഘടനയായ കെജിഎംയുവും ചേർന്നാണ് മെഡിക്കൽ കോളേജിന് മുൻപിൽ പ്രതിഷേധം നടത്തിയത്. കൊവിഡ് വാർഡിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് പത്തു ദിവസത്തെ ജോലിക്ക് ശേഷം പതിനാലു ദിവസം ക്വാറന്റീൻ അനുവദിക്കുന്ന രീതിയാണ് ഇതുവരെ തുടർന്ന് വന്നിരുന്നത്.എന്നാൽ ഈ ക്വാറന്റീൻ കാലാവധി തിരുത്തിക്കൊണ്ട് മെഡിക്കൽ കോളജ് സൂപ്രണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയതാണ്...
ന്യൂഡല്‍ഹി:കൊവിഡ് 19നെ നേരിടുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണ പരാജയമെന്ന് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ അരുന്ധതി റോയ്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളെയും വര്‍ഗ്ഗീയ ആഖ്യാനങ്ങളിലൂടെ വഴിതിരിച്ചുവിടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ വിമര്‍ശിച്ചു.  ഇതിനെയെല്ലാം എതിര്‍ത്ത് സംസാരിക്കുന്ന ഏക പ്രതിപക്ഷ നേതാവ് മുന്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാത്രമാണെന്നും, എന്നാല്‍ അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നും അരുന്ധതി റോയ് പറ‍ഞ്ഞു.സ്റ്റോപ് ദി വാര്‍ കോയലിഷന്‍ സംഘടിപ്പിച്ച...
തിരുവനന്തപുരം:മധ്യകേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാൽ ഇത് കേരളത്തിൽ കാലവർഷം വീണ്ടും ശക്തമാക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, ഇന്ന് മറ്റ് ജില്ലകളിൽ മഴ മുന്നറിയിപ്പില്ല. കേരള തീരത്ത് 50 മുതല്‍ 60 വരെ കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
കോട്ടയം:കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം  ഒഴിയില്ലെന്ന നിലപാട് ആവർത്തിച്ച് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. ഇന്നലെ ഷിബു ബേബി ജോൺ ജോസ് കെ മാണിയുമായി നടത്തിയ ചർച്ചയിലും തർക്ക പരിഹാരം ഉണ്ടായില്ല. മധ്യസ്ഥ ചർച്ചകൾ പൊളിഞ്ഞതോടെ പിജെ ജോസഫ് ഇന്ന് ഒരു ദിവസം കൂടി സ്ഥാനമൊഴിയാന്‍ സമയം നീട്ടി നൽകിയിരിക്കുകയാണ്. ഇന്നും വഴങ്ങിയില്ലെങ്കിൽ നിലവിലെ പ്രസിഡന്റ്‌ സെബാസ്‌റ്റ്യൻ കുളത്തുങ്കലിനെതിരെ അവിശ്വാസപ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കാനാണ്  പി ജെ...
വെല്ലിങ്ടണ്‍:കൊവിഡ് നിരീക്ഷണത്തിലായിരുന്ന അവസാന രോഗിയും ആശുപത്രിവിട്ടതോടെ ന്യൂസിലാന്‍ഡ് കൊവിഡ് മുക്തമായി.  ന്യൂസിലാൻഡ് ജനതക്ക് മുഴുവൻ അവകാശപ്പെട്ട നേട്ടമാണിതെന്ന് ആരോഗ്യ വിഭാഗം ഡയറക്ടർ ജനറൽ ആഷ്ലി ബ്ലൂംഫീൽഡ് പറഞ്ഞു. ഫെബ്രുവരി 28 ന് ശേഷം ആദ്യമായി സജീവമായ കേസുകളൊന്നുമില്ലെന്നത് തീര്‍ച്ചയായും ഞങ്ങളുടെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കൊവിഡിനെതിരായ ജാഗ്രത തുടർന്നുകൊണ്ടേയിരിക്കുമെന്നും ആഷ്ലി വ്യക്തമാക്കി. 1,154 കൊവിഡ് കേസുകളും 22 മരണങ്ങളുമാണ് രാജ്യത്ത് ആകെറിപ്പോര്‍ട്ട് ചെയ്തത്.  17 ദിവസമായി...
ന്യൂഡല്‍ഹി:സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന നടപ്പാക്കുന്നത് രാമചന്ദ്രന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ വര്‍ധനവ് നിമയപരമായി പരിഗണിക്കാന്‍ സാധിക്കുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. ലോക് ഡൗണ്‍ മൂലം കമ്മീഷന് സിറ്റിങ്ങുകള്‍ നടത്താന്‍ സാധിക്കുന്നില്ല. ഒരു വിഭാഗം ബസ് ഉടമകള്‍ പണിമുടക്കുന്ന കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നും എകെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. 
ശ്രീനഗർ: ജമ്മുകാശ്മീരിലെ ഷോപിയാനില്‍ കഴിഞ്ഞ 48 മണിക്കൂറായി നടക്കുന്ന ഏറ്റുമുട്ടലിൽ 9 ഭീകരരെ ഇന്ത്യൻ കരസേന വധിച്ചു. ഇന്ന് പിഞ്ചോര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെയാണ് വധിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു.ഭീകരവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഷോപിയാനിലെ റെബാന്‍ മേഖലയിൽ സൈന്യം ഞായറാഴ്ച നടത്തിയ തെരച്ചിലിനിടെ തീവ്രവാദികൾ വെടിവച്ചതോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ക്രമണത്തിനെതിരെ സുരക്ഷസേന തിരിച്ചടിക്കുകയായിരുന്നു.അ‍‌ഞ്ച് ഭീകരരെ  വധിച്ചു. പിന്നാലെ പിഞ്ചോരാ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ 4 ഭീകരർ കൊല്ലപ്പെട്ടു. ഷോപിയാന്‍ ജില്ലയിൽ ഏറ്റുമുട്ടലിനെ തുടർന്ന് കനത്ത സുരക്ഷാ...