25 C
Kochi
Sunday, July 25, 2021

Daily Archives: 8th June 2020

ന്യൂഡല്‍ഹി:രാജ്യത്താകമാനം കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. 24 മണിക്കൂറില്‍ 9,971 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 287 പേര്‍ക്ക് കൊവിഡില്‍ ജീവന്‍ നഷ്ടമാകുകയും ചെയ്തു.  ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം ഏഴായിരത്തി ഒരുന്നുറ്റി മുപ്പത്തി അഞ്ചായി ഉയര്‍ന്നു. 1.23 ലക്ഷം പേർ ഇതുവരെ രോഗമുക്തരായി. അതേസമയം, കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര ചെെനയെ മറികടന്നു. ഇന്നലെ മൂവായിരത്തി ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മഹാഷ്ട്രയില്‍...
തിരുവനന്തപുരം:   സംസ്ഥാനത്ത് സാമൂഹിക വ്യാപനം കണ്ടെത്താനുള്ള റാപ്പിഡ് പരിശോധന ഇന്നുതുടങ്ങും. 15,000 പരിശോധനയാണ് ഒരാഴ്ച നടത്താനുദ്ദേശിക്കുന്നത്. ആദ്യഘട്ടം പതിനായിരം കിറ്റുകളാണ് എല്ലാ ജില്ലകളിലുമായി വിതരണം ചെയ്തത്. രോഗികളുടെ എണ്ണം കൂടുതലുളള, കണ്ണൂർ, കാസർകോട്, മലപ്പുറം, തൃശ്ശൂർ, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ ആയിരം കിറ്റുകൾ വീതം ഉപയോഗിക്കും. മറ്റു ജില്ലകളിൽ 500 കിറ്റ് വീതമാണ് ഉപയോഗിക്കുക. റാപ്പിഡ് പരിശോധനയ്ക്കായി ഒരു ലക്ഷം കിറ്റുകൾക്കാണ് എച്ച്എൽഎല്ലിന് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഓർഡർ നൽകിയത്.പോലീസുകാർ, മാധ്യമപ്രവര്‍ത്തകര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർക്കാർ സ്വകാര്യ...
ഡൽഹി:   കൊവിഡ് പശ്ചാത്തലത്തിൽ അടച്ച രാജ്യത്തെ സ്കൂളുകളും കോളേജുകളും ഓഗസ്റ്റ് 15-നുശേഷം തുറക്കാൻ ആലോചനയുണ്ടെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍. ജൂൺ മൂന്നിന് ബി ബി സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. സുരക്ഷാ മാനദണ്ഡങ്ങളും സാമുഹിക അകലവും പാലിച്ച് കുറഞ്ഞ ഹാജർ നിരക്കിൽ സ്കൂളുകളും കോളേജുകളും തുറന്നേക്കുമെന്ന് മെയ് അവസാനം പുറത്ത് വന്ന റിപ്പോർട്ടുകളിലും വ്യക്തമാക്കിയിരുന്നു.കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയുമാണെങ്കില്‍ സാഹചര്യങ്ങള്‍ അനുകൂലമായാൽ ഓഗസ്റ്റില്‍ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ  തുറക്കാന്‍ സാധിക്കുമെന്നാണ്...
തൃശ്ശൂർ:   സംസ്ഥാനത്ത് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച തൃശ്ശൂർ ഏങ്ങണ്ടിയൂർ സ്വദേശി കുമാരന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് കൊവിഡ് പ്രോട്ടോകോൾ നിയമങ്ങൾ പാലിച്ച് നടക്കും. 87 കാരനായ ഇദ്ദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 16 ആയി.ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിയ കുമാരന്റെ സ്രവ പരിശോധന നടത്തിയപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാൾക്ക് എവിടെനിന്നാണ് രോഗം വന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇദ്ദേഹത്തിന്റെ ബന്ധുക്കളും ആരോഗ്യ പ്രവർത്തകരുമടക്കം 40 പേരെ മെഡിക്കൽ കോളേജിൽ ക്വാറന്റീൻ ചെയ്തിരിക്കുകയാണ്.
കോഴിക്കോട്:   കൂടത്തായി കൊലപാതക പരമ്പര കേസിലെ  പ്രാഥമിക വിചാരണ നടപടികള്‍ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ ഇന്ന് തുടങ്ങും. സിലി വധക്കേസാണ് ആദ്യം പരിഗണിക്കുക. കേസിലെ മുഖ്യപ്രതിയായ ജോളി ജോസഫിന്റെ രണ്ടാം ഭർത്താവ് ഷാജു സഖറിയാസിന്റെ ആദ്യ ഭാര്യയായിരുന്ന സിലി2016 ജനുവരി 11നാണു സയനൈഡ് ഉള്ളിൽ ചെന്ന് മരിച്ചത്.ജോളിക്കു സയനൈഡ് എത്തിച്ചു നല്‍കിയ എംഎസ് മാത്യു, കെ പ്രജികുമാര്‍ എന്നിവരാണു കൊലപാതക പരമ്പരക്കേസിലെ രണ്ടും മൂന്നും പ്രതികള്‍. കേസില്‍ പ്രാഥമികവാദം കേട്ടശേഷം...
വാഷിംഗ്‌ടൺ:   ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷത്തി എൺപതിനായിരം കടന്നതായി ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ റിപ്പോർട്ടുകൾ വ്യക്താമാക്കുന്നു. ഇതിനോടകം 4,05,048 പേര്‍ വൈറസ് ബാധ മൂലം മരണപ്പെടുകയും 34,53,492 പേര്‍ ഇതുവരെ രോഗമുക്തി നേടുകയും ചെയ്തു. ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള അമേരിക്കയിൽ ഒരു ലക്ഷത്തി പന്ത്രണ്ടായിരം പേരാണ് ഇതുവരെ മരിച്ചത്. ബ്രസീലിൽ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തിലേക്ക് അടുക്കുന്നു.എന്നാൽ കൊവിഡിന് എതിരായ ജാഗ്രത കൈവിടരുതെന്ന് ഫ്രാൻസിസ് മാർപ്പാപ്പയും വിശ്വാസികളെ ഓർമ്മപ്പെടുത്തി. സാമൂഹിക അകലവും മാസ്കും ശീലമാക്കണമെന്നും ഇറ്റലിയിൽ രോഗവ്യാപനം കുറഞ്ഞെങ്കിലും ആശ്വസിക്കാൻ സമയമായിട്ടില്ലെന്നും...
തിരുവനന്തപുരം: കേരള പോലീസിന്റെ സമഗ്രസേവന മൊബൈൽ  ആപ്ലിക്കേഷന് നാമകരണം ചെയ്തു.  'POL APP' എന്നാണ് പേര് നൽകിയിരിക്കുന്നത്.  പേര് നിര്‍ദേശിക്കാൻ ജനങ്ങൾക്ക്  അവസരം നൽകികൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ 'പൊല്ലാപ്പ്' എന്ന പേരില്‍നിന്നാണ് പോലീസ് 'POL APP' എന്നത് തിരഞ്ഞെടുത്തത്.  തിരുവനന്തപുരം സ്വദേശി ശ്രീകാന്താണ് 'പൊല്ലാപ്പ്' എന്ന പേര് കമന്റ് ചെയ്തത്.പോലീസിന്റെ പോലും ആപ്പിന്റെ ആപ്പും കൂട്ടിച്ചേര്‍ത്താണ് ശ്രീകാന്ത് പൊല്ലാപ്പ് എന്ന പേര് നിര്‍ദേശിച്ചത്....
തിരുവനന്തപുരം:   ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ അനുവദിച്ചു നൽകും. സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, സഹകരണസ്ഥാപനങ്ങൾ എന്നിവ ഇന്ന് മുതൽ പൂർണതോതിൽ പ്രവർത്തിക്കും. അതേസമയം, കണ്ടെയിൻമെന്റ് സോണുകളിലെ ഓഫീസുകളിൽ നിയന്ത്രണം തുടരും.സംസ്ഥാനത്തെ ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും തുറക്കുന്നതിന് മുന്നോടിയായുളള ശുചീകരണ പ്രവർത്തനങ്ങൾ ഇന്ന് നടക്കും. കടുത്ത നിയന്ത്രണങ്ങളോടു കൂടിയാകും ആരാധനാലയങ്ങൾ തുറക്കുക. അറുപത് വയസ്സിന് മുകളിലുള്ളവർക്കും പത്ത്...