Fri. Apr 26th, 2024
ഡൽഹി:

ശാരീരിക അസ്വസ്ഥതകൾ നേരിട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സ്വയം നീരീക്ഷണത്തിലേക്ക് മാറിയതായി റിപ്പോർട്ട്. അദ്ദേഹത്തിന് നേരിയ പനിയും തൊണ്ട വേദനയും ഉണ്ടെന്നും ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് നീരീക്ഷണത്തിലേക്ക് മാറിയ കെജ്‌രിവാളിന്റെ കൊവിഡ് പരിശോധന നാളെ നടത്തുമെന്നും ആം ആദ്മി പാർട്ടി നേതാവ് സ‍ഞ്ജയ് സിങ്ങ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്നതിനാൽ തന്റെ എല്ലാ പരിപാടികളും മാറ്റിവെച്ചാണ് കെജ്‍രിവാള്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam