25 C
Kochi
Tuesday, August 3, 2021

Daily Archives: 3rd June 2020

തിരുവനന്തപുരം:   പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി മോട്ടോർ ട്രാൻസ്പോർട്ടിന്റെ കീഴിലുള്ള യാത്ര ബോട്ടുകൾ നാളെ മുതൽ അന്തർജില്ല സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. മുഴുവൻ സീറ്റിലും ആളുകളെ ഇരുത്തി സർവീസ് നടത്താമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ ബോട്ട് ജെട്ടികളിലും കൊവിഡ് പ്രധിരോധ മുൻകരുതലുകൾ എടുക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.രാവിലെ അഞ്ച് മണി മുതൽ രാത്രി ഒമ്പത് മണി വരെയാവും ബോട്ട് സർവീസുകള്‍ ഉണ്ടാവുക. കൊവിഡ് നിരക്കിന് മുമ്പുള്ള സാധാരണ...
പത്തനംതിട്ട:പമ്പ ത്രിവേണിയിലെ മണൽ കടത്ത് അനുവദിക്കില്ലെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. വനത്തിനുള്ളിലെ മണലെടുക്കാൻ വനം വകുപ്പിന്റെ അനുമതി വേണമെന്നും എന്നാൽ  ദുരന്ത നിവാരണ ഉത്തരവ് പ്രകാരം പമ്പയിലെ ചെളിയും മണ്ണും നീക്കാമെന്നും വിഷയം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.മണൽ പുറത്തേക്ക് കൊണ്ടുപോകരുതെന്ന് വനംവകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയതിനെ തുടർന്ന് നിലവിൽ മണലെടുപ്പ് നിർത്തിവെച്ചിരിക്കുകയാണ്. പമ്പയിലെ പ്രളയാവശിഷ്ടം നീക്കാൻ അനുമതി നൽകിയ നടപടികളിൽ ദുരൂഹതകൾ ഉണ്ടെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
മുംബെെ:   തീവ്രചുഴലിക്കാറ്റായി മാറിയ 'നിസർഗ' അതിവേഗം മുംബൈ തീരത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റ് റായ്‍ഗഢ് ജില്ലയിൽ ആഞ്ഞടിച്ച് തുടങ്ങി. കര തൊടാൻ തുടങ്ങിയതോടെ റായ്‍ഗഢ് ജില്ലയിൽ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. നഗരത്തിലെ പല ഭാഗങ്ങളിലും മണ്ണിടിച്ചിൽ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാറ്റിന്റെ വേഗത കൂടുന്നതനുസരിച്ച് നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ കടകളിലെ മേല്‍ക്കൂരകള്‍ പറന്നുപോയിട്ടുണ്ട്. റായ്‍ഗഢ് ജില്ലയിൽ മരങ്ങൾ കടപുഴകി വീണു. വൈദ്യുതലൈനുകളും പോസ്റ്റുകളും പൊട്ടി വീണു.110 കിലോമീറ്ററാണ് ചുഴലിക്കാറ്റിന്റെ വേഗമെന്നാണ്...
മലപ്പുറം:   മലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തില്‍  മലപ്പുറം ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് സമര്‍പ്പിച്ചു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കോ സ്ക്കൂളിലെ അധ്യാപകർക്കോ വീഴ്ച് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.ക്ലാസിലെ അധ്യാപകനായ അനീഷ് പഠനത്തിന് സൗകര്യമുണ്ടോയെന്ന് വിദ്യാര്‍ത്ഥിനിയായ ദേവികയെ വിളിച്ചു സംസാരിച്ചിരുന്നതായും, അഞ്ചാം തിയ്യതിക്കകം സ്കൂളിൽ സൗകര്യമുണ്ടാക്കാമെന്ന് വിദ്യാര്‍ത്ഥിനിയെ അറിയിച്ചിരുന്നെന്നും ഡിഡിഇയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഓൺലൈൻ പഠനത്തിന് വേണ്ട സൗകര്യമില്ലാത്തിനാലാണെന്ന് മകള്‍ ദേവിക ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പണമില്ലാത്തതിനാൽ...
തിരുവനന്തപുരം:പമ്പയില്‍ നിന്നുള്ള മണല്‍ നീക്കം തടഞ്ഞുകൊണ്ട് വനംവകുപ്പ് സെക്രട്ടറി ഉത്തരവിറക്കി. ഇതേതുടര്‍ന്ന് മണലെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പമ്പയില്‍ നിന്നുള്ള മണല്‍ നീക്കത്തില്‍ വനം വകുപ്പിന്‍റെ അനുമതി ഉണ്ടായിരുന്നില്ല. മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് വാക്കാല്‍ നല്‍കിയ നിര്‍ദ്ദേശാനുസരണമാണ് മണല്‍ നീക്കം നടക്കുന്നത്. കേരള ക്ലേയ്‌സ് ആന്റ് സിറാമിക് പ്രൊഡക്ട്‌സ് ലിമിറ്റഡിനാണ് ചുമതലയെങ്കിലും സ്വകാര്യ കമ്പനിയാണ് മണല്‍ നീക്കുന്നത്.മണല്‍ എന്നും അഴിമതിക്കുള്ള ഉപാധിയാണെന്നും  മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ...
തിരുവനന്തപുരം:   ഓൺലൈൻ ക്ലാസ്സുകളുടെ ട്രയൽ റൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ജൂൺ ആദ്യവാരം ട്രയലും പിന്നീട് അടുത്ത ആഴ്ച ഈ ക്ലാസുകളുടെ പുനസംപ്രേക്ഷണവും എന്ന രീതിയായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, ക്ലാസ്സുകളുടെ നടത്തിപ്പിന് ചില അപാകതകൾ നേരിട്ടതിനാൽ ട്രയൽ സമയം രണ്ടാഴ്ചയായി വർദ്ധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. ഈ സമയപരിധിയ്ക്കുള്ളിൽ എല്ലാ അപാകതകളും പരിഹരിക്കുമെന്നാണ് സർക്കാർ പറയുന്നത്.ഈ വർഷത്തെ അധ്യയനവർഷം ആരംഭിച്ചത് വിക്‌ടേഴ്‌സ് ചാനലിലെ ഓൺലൈൻ ക്ലാസ്സുകളിലൂടെയാണ്. സംസ്ഥാനത്തിന്റെ ഡിജിറ്റൽ പാഠ്യപദ്ധതിയിലേക്കുള്ള...
തിരുവനന്തപുരം:   അയല്‍ ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ സര്‍വീസ് ഇന്ന് രാവിലെ മുതല്‍ പുനരാരംഭിച്ചു. പുലർച്ചെ 5ന് ആരംഭിച്ച് രാത്രി 9നു ഡിപ്പോകളിൽ തിരിച്ചെത്തും. പഴയ ടിക്കറ്റ് നിരക്കിലായിരിക്കും സര്‍വീസ് നടത്തുക. എല്ലാ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. ഹോട്സ്പോട്ട്, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സ്റ്റോപ്പുണ്ടായിരിക്കില്ല. ജില്ലകള്‍ക്കകത്തെ സര്‍വീസിനും കൂട്ടിയ ടിക്കറ്റ് നിരക്കുകള്‍ പിന്‍വലിച്ചിട്ടുണ്ട്. അതേസമയം, പഴയ നിരക്കില്‍ അന്തര്‍ ജില്ലാ ബസ് സര്‍വീസ് നടത്താനാകില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ ഗതാഗതമന്ത്രിയെ അറിയിച്ചു.
കോഴിക്കോട്:   ദുബായില്‍ നിന്നെത്തി കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. മലപ്പുറം എടപ്പാൾ സ്വദേശി ഷബ്നാസ് ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 26 വയസ്സായിരുന്നു.അർബുദ രോഗിയായിരുന്ന യുവതി കഴിഞ്ഞ 20 നാണ് ദുബായിൽ നിന്നെത്തിയത്. കൊവിഡ് പരിശോധനക്കായി ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്നലെ മരിച്ച വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനാകാത്തത് ആരോഗ്യവകുപ്പിന് വെല്ലുവിളിയാവുകയാണ്. കൊവിഡ് ഫലം വരും മുമ്പ് മരിച്ചതിനാൽ സമ്പർക്ക...
തിരുവനന്തപുരം: സംസ്ഥാനത്ത് വിക്‌ടേഴ്‌സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ എടുത്ത അദ്ധ്യാപികമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ  അധിക്ഷേപിച്ചതിൽ അധികവും വിദ്യാർത്ഥികളാണെന്ന് അന്വേഷണ റിപ്പോർട്ട്. ബ്ലൂ ടീച്ചർ ആർമി എന്ന പേരിൽ സമൂഹ മാധ്യമത്തിൽ അക്കൗണ്ട് തുടങ്ങിയ നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്ത്  ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.  ഇവരുടെ കയ്യിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ സൈബർ പൊലീസ് പരിശോധിക്കും. അദ്ധ്യാപികമാരെ അധിക്ഷേപിച്ച പല ഗ്രൂപ്പുകളുടെയും അഡ്മിന്മാർ വിദ്യാർത്ഥികളാണ്, ആയതിനാൽ തുടർ അന്വേഷണങ്ങൾ...
കിൻസാസ:   മധ്യ ആഫ്രിക്കയിലെ കോംഗോ രാജ്യത്ത് ഭീതിപടർത്തിക്കൊണ്ട് വീണ്ടും എബോള വൈറസ് ബാധ എത്തിയിരിക്കുകയാണ്. അഞ്ചാംപനിയും  കൊറോണവൈറസും പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയിലാണ് എബോളയുടെ തിരിച്ചുവരവ്.ഇതിനോടകം നാല് മരണങ്ങൾ ഉൾപ്പെടെ ആറ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി കോംഗോ ആരോഗ്യ അധികൃതർ അറിയിച്ചതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. കോംഗോയുടെ പശ്ചിമ മേഖലയിലെ എംബാന്‍ഡാക്കയിലാണ് രോഗം വ്യാപിക്കുന്നത്.2018ൽ കോംഗോയുടെ കിഴക്കൻ മേഖലയിൽ പൊട്ടിപ്പുറപ്പെട്ട എബോള നിയന്ത്രണവിധേയമായി വരുന്നതിനിടെയാണ്...