Sat. Apr 27th, 2024

തിരുവനന്തപുരം:

കൊവിഡ്-19 ന്റെ പശ്ചാത്തലത്തിൽ രണ്ടു മാസത്തിലധികമായി അടച്ചിട്ടിരിക്കുകയായിരുന്ന ആരാധനാലയങ്ങൾ തിങ്കളാഴ്ച മുതൽ തുറക്കുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പറഞ്ഞു. പ്രവേശനം അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സമയത്ത് നിശ്ചിത ആളുകൾക്ക് മാത്രമേ ആരാധനാലയങ്ങളിൽ പ്രവേശനം ഉണ്ടാകൂ.

ഉല്‍സവങ്ങള്‍ പോലുള്ള ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. ഇത് സംബന്ധിച്ച സംസ്ഥാനത്തിന്റെ ശുപാര്‍ശ കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ആരാധനാലയങ്ങള്‍ തുറന്നാലും രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും സമൂഹം അതിന് പ്രാപ്തരായെന്നാണ് വിശ്വസിക്കുന്നതെന്നും വിശ്വാസ് മേത്ത പറ‍ഞ്ഞു.

 

By Binsha Das

Digital Journalist at Woke Malayalam