Reading Time: < 1 minute

തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 53 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതേസമയം, 24 പേർ രോഗമുക്തി നേടി.

തിരുവനന്തപുരം 14, കോട്ടയം 8, മലപ്പുറം 11, ഇടുക്കി 9, ആലപ്പുഴ 7, കോഴിക്കോട്​ 7, കണ്ണൂർ 2, പാലക്കാട് 5​, എറണാകുളം 5, കാസർകോട് 3​, തൃശൂർ 4, കൊല്ലം 5, പത്തനംതിട്ട 2 എന്നിങ്ങനെയാണ്​ ഇന്ന് കൊവിഡ് പോസിറ്റീവായവരുടെ ജില്ലതിരിച്ചുള്ള കണക്ക്. അഞ്ച് പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചയാള്‍ക്ക് എങ്ങനെ വൈറസ്​ പകർന്നുവെന്ന്​ വ്യക്​തമായിട്ടില്ല.

ഇതുവരെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1494 ആയി. 632 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 241 പേരെ ഇന്ന്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

Advertisement