29 C
Kochi
Monday, August 2, 2021

Daily Archives: 2nd June 2020

തിരുവനന്തപുരം:   അയല്‍ ജില്ലകളിലേക്ക് നാളെ മുതൽ കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. 2,190 ഓര്‍ഡിനറി സര്‍വീസുകളും 1,037 അന്തര്‍ ജില്ലാ സര്‍വീസുകളുമായിരിക്കും നടത്തുക. എല്ലാ സീറ്റിലും യാത്രക്കാരാകാമെന്നും എന്നാൽ തിക്കിത്തിരക്കി ബസില്‍ കയറിയാല്‍ നടപടി ഉണ്ടാവുമെന്നും, നിന്നുകൊണ്ട് യാത്ര പാടില്ലെന്നും മന്ത്രി പറഞ്ഞു. ബസ്സുകളില്‍ പഴയ ടിക്കറ്റ് നിരക്ക് തന്നെയായിരിക്കും ഈടാക്കുക. എന്നാൽ നിയന്ത്രിത മേഖലകളിൽ സ്റ്റോപ്പ് ഉണ്ടാകില്ല. സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് അന്തര്‍സംസ്ഥാന സര്‍വീസ് തുടങ്ങാനാണ് സർക്കാരിന്റെ തീരുമാനം.
വാഷിങ്ടണ്‍:   അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്ലോയിഡ് പോലീസ് പീഡനത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് യുഎസ്സില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ആറാംദിവസത്തിലേക്ക്. 40 ഓളം നഗരങ്ങളിലേര്‍പ്പെടുത്തിയ കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധങ്ങളില്‍ ആയിരങ്ങളാണ് പങ്കുചേര്‍ന്നത്. പ്രതിഷേധത്തെ നേരിടാന്‍ ആയുധധാരികളായ കൂടുതല്‍ സൈന്യത്തേയും പോലീസിനേയും വിന്യസിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപ് അറിയിച്ചു. വാഷിങ്ടണ്‍ നഗരത്തില്‍ കഴിഞ്ഞ രാത്രി ഉണ്ടായത് അപമാനകരമായ സംഭവമാണെന്നും, ആഭ്യന്തര ഭീകരവാദമാണിതെന്നും ട്രംപ് പറ‍ഞ്ഞു. 75-ലധികം നഗരങ്ങളിലാണ് പ്രക്ഷോഭം നിയന്ത്രണാതീതമായത്. കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റും കുരുമുളക് സ്‌പ്രേയും ഉപയോഗിച്ചാണ് പോലീസ്...
ബെയ്ജീങ്:പുറത്തുപോകല്‍ അമേരിക്കയുടെ പണ്ടുമുതലെയുള്ള ശീലമാണെന്ന് ചെെന. ലോകാരോഗ്യ സംഘടന  വിടാനുള്ള അമേരിക്കയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു ചെെന. അധികാര രാഷ്ട്രീയത്തിന്റെ പിന്തുടരലും ഏകപക്ഷീയതയുമാണ് തീരുമാനം കാണിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  ഗ്രൂപ്പുകള്‍ ഉപേക്ഷിക്കുന്നതും കരാറുകള്‍ റദ്ദാക്കുന്നതും അമേരിക്കയുടെ പതിവാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അമേരിക്കയുടെ സ്വാര്‍ത്ഥമായ പെരുമാറ്റത്തില്‍ ലോകരാഷ്ട്രങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയ്ക്ക് കൂടുതല്‍ രാഷ്ട്രീയ പിന്തുണയും ധനസഹായവും നല്‍കണമെന്ന് ചൈന അന്താരാഷ്ട്ര...
ന്യൂഡല്‍ഹി:ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും ഒറ്റ ദിവസം കൊണ്ട് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് എണ്ണായിരത്തിലധികം കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 204 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും, പുതുതായി എണ്ണായിരത്തി ഒരുന്നൂറ്റി എഴുപത്തി ഒന്ന് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തോടടുക്കുകയാണ്. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച്  5,598 പേര്‍ മരണമടഞ്ഞു....
ന്യൂഡല്‍ഹി:ചര്‍ച്ചയ്ക്ക് ഇന്നും തയ്യാറായില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കരിച്ച് ശക്തമായ സമരത്തിലേക്ക് കടക്കുമെന്ന് ഡല്‍ഹി എംയിസിലെ നഴ്‍സുമാര്‍. അവധിയിലുള്ള നഴ്‌സുമാരെ അടക്കം ഉൾപ്പെടുത്തി സമരം വീണ്ടും തുടങ്ങാനാണ് തീരുമാനം. എയിംസിലെ കൂടുതല്‍ ആരോഗ്യ പ്രവർത്തകർക്കിടയിൽ കൊവിഡ് പടരുന്നതിനിടെ സുരക്ഷ , ജോലി സമയം, വനിത നഴ്‍സുമാര്‍ക്ക് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തിയാണ്സമരം. പിപിഇ കിറ്റുകൾ ധരിച്ചുള്ള ഡ്യൂട്ടി സമയം കുറയ്‌ക്കുക, നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്  എയിംസ്...
തിരുവനന്തപുരം:   വിക്ടേഴ്സ് ചാനല്‍വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്ത അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യുന്നതിനെതിരെ കേരള പോലീസ്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമനപടികള്‍ സ്വീകരിക്കുമെന്ന് കേരള പോലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആവിഷ്കരിച്ചിരിക്കുന്ന ബദല്‍ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികള്‍ ഭൂഷണമല്ല. ചില ചാനലിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും മറ്റും ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധര്‍ ദുരുപയോഗം ചെയ്ത് സോഷ്യല്‍...
ജിദ്ദ:   സൗദിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യത്തെ ചാർട്ടേഡ് വിമാനം ഇന്ന് 175 യാത്രക്കാരുമായി കോഴിക്കോടെത്തും. ജിദ്ദയിൽ നിന്ന് സ്‌പൈസ് ജെറ്റ് എയർവൈസാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. 10 ഗർഭിണികളും 20 മുതിർന്ന പൗരന്മാരും 10 കുട്ടികളും രണ്ട് കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ 175 യാത്രക്കാരാണ് ഇന്ന് കേരളത്തിലെത്തുക. ഉച്ചയ്ക്ക് 12:50ന് ജിദ്ദയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8:15ന് കരിപ്പൂരിൽ എത്തും. എല്ലാ കൊവിഡ് പ്രോട്ടോകോളും പാലിച്ചായിരിക്കും യാത്ര എന്ന് സ്‌പൈസ് ജെറ്റ്...
വാഷിംഗ്‌ടൺ:   ഇന്ത്യ- ചൈന അതിർത്തി വിഷയം പരിഹരിക്കുന്നതിനു പകരം അയല്‍രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന്  യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി അധ്യക്ഷന്‍ എലിയോട്ട് ഏംഗല്‍. രാജ്യങ്ങളുടെ അതിര്‍ത്തി സംബന്ധിക്കുന്ന വിഷയം നയതന്ത്രപരമായി കൈകാര്യം ചെയ്യണമെന്നും നിലവിലെ മാനദണ്ഡം അടിസ്ഥാനമാക്കി പ്രശ്‌നപരിഹാരം കാണമെന്നും അദ്ദേഹം പറഞ്ഞു. കരുത്താണ് ശരി എന്ന്‌ കരുതുന്ന ലോകത്തല്ല നാം ജീവിക്കുന്നതെന്നും എല്ലാ രാജ്യങ്ങളും ഒരേ തരത്തിലുള്ള പെരുമാറ്റച്ചട്ടം അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും ഏംഗല്‍ കൂട്ടിച്ചേർത്തു.
ന്യൂയോർക്ക്:   ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം അറുപത്തി 63,61,000 കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,009 പേരാണ് വൈറസ് ബാധ മൂലം മരണപ്പെട്ടത്. അമേരിക്കയിൽ മാത്രം ഇന്നലെ പുതിയതായി 21,000 കൊവിഡ് കേസുകളും 700ൽ അധികം മരണവും റിപ്പോർട്ട് ചെയ്തു. നിലവിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത് അമേരിക്കയിലാണ്. ബ്രസീലിൽ ഏഴുന്നൂറിൽ അധികം പേരാണ് കൊവിഡ് ബാധിച്ച് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മരിച്ചത്. ലോകത്താകെ മരിച്ചവരുടെ എണ്ണം 3,77,148 ആയി.
തിരുവനന്തപുരം:   അറബിക്കടലിൽ രൂപംകൊണ്ട നിസർഗ ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിൽ കാലവർഷം ശക്തി പ്രാപിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ടും, കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ അതിതീവ്ര ന്യൂനമർദ്ദം നിസർഗ ചുഴലിക്കാറ്റായി മാറുമെന്നും അറിയിച്ചു.