Thu. Apr 18th, 2024
തിരുവനന്തപുരം:

 
കൊവിഡ് പ്രതിസന്ധിക്കിടെ കൂട്ടത്തോടെ ജന്മനാട്ടിലെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിന് ഫലപ്രദമായ ബദൽ പരിപാടികൾ ആവിഷ്കരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഇ പി ജയരാജന്‍. കേന്ദ്ര പാക്കേജില്‍ പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടത്ര പരിഗണനയില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. മടങ്ങി വരുന്ന പ്രവാസികൾക്ക് സാമ്പത്തിക സഹായം അടക്കം ലഭ്യമാക്കേണ്ടതുണ്ട്. വ്യവസായ വകുപ്പ് ഒരു വിവര ശേഖരണ പോർട്ടൽ തയ്യാറാക്കുകയാണെന്നും, പോർട്ടലിലെ വിവരങ്ങളിലൂടെ വ്യവസായ വകുപ്പിന്റെ സംരംഭങ്ങളിൽ അവരെ കൂടെ ഉൾപ്പെടുത്താൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

www.industry.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പ്രവാസികളുടെ വിവരശേഖരണം നടത്തും. എല്ലാവരും ഇതിന്റെ ഭാഗമാകണമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. വിവര ശേഖരണ പോര്‍ട്ടല്‍ തയ്യാറാക്കുന്നതിലൂടെ പ്രവാസികളുടെ നൈപുണ്യം മനസിലാക്കി അതിനു അനുസൃതമായി വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കാനാകുമെന്നും അതിനുള്ള സൗകര്യം വ്യവസായ വകുപ്പ് ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam