Wed. Jul 2nd, 2025
കൊച്ചി:

 
ഔട്ട്ഡോര്‍ ഷൂട്ടിംഗിന് അനുമതി കിട്ടിയതിനു ശേഷം മാത്രമേ സിനിമാചിത്രീകരണം തുടങ്ങുകയുള്ളൂവെന്ന് ചലച്ചിത്ര സംഘടനകള്‍ അറിയിച്ചു. ലോക്ഡൗൺ തീരുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനമെന്നും ചലച്ചിത്ര സംഘടനകള്‍ വ്യക്തമാക്കി.
ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സിനിമാ മേഖലയെ കരകയറ്റാന്‍ നേരത്തെ സര്‍ക്കാര്‍ ഇൻഡോർ ഷൂട്ടിന് അനുമതി നല്‍കിയിരുന്നു.  സിനിമാചിത്രീകരണത്തിന് പരമാവധി അൻപത് പേർ മാത്രമേ പാടൂള്ളൂ. ടിവി സീരിയൽ ചിത്രീകരണത്തിന് പരമാവധി 25 പേർക്കാണ് അനുമതി.

By Binsha Das

Digital Journalist at Woke Malayalam